Sunday, March 22, 2026 Last Updated 4 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 08 Nov 2025 11.44 AM

പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട ബാലമുരുകന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു ; രാമേശ്വരത്ത് അന്വേഷണം

uploads/news/2025/11/809770/balamurugan.jpg

തൃശ്ശൂര്‍: പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകന്‍ രാമേശ്വരത്തെന്ന് സൂചന. ഇതേ തുടര്‍ന്ന് പോലീസ് സംഘം തമിഴ്‌നാട്ടിലെത്തി. ഇവിടെ നിന്നും ബാലമുരുകന്‍ ഒരാളുടെ ഫോണ്‍വാങ്ങി ഭാര്യയെ വിളിച്ചതായി പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. ക്യൂ ബ്രാഞ്ച് പൊലീസ് രാമേശ്വരത്ത് അന്വേഷണം നടത്തും. ബാലമുരുകന് ഫോണ്‍ നല്‍കിയ ആളെ ക്യൂ ബ്രാഞ്ച് ചോദ്യം ചെയ്തു.

തെങ്കാശിയിലാണ് ബാലമുരുകന്റെ ഭാര്യ താമസിക്കുന്നത്. നിലവില്‍ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് തിരച്ചില്‍ നടത്തുന്നത്. അത്യാവശ്യമായി ഭാര്യയെ വിളിക്കണം എന്ന് പറഞ്ഞായിരുന്നു ബാലമുരുകന്‍ വഴിയാത്രികന്റെ കയ്യില്‍ നിന്നും ഫോണ്‍ വാങ്ങിയത്. കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രി 9.40നായിരുന്നു വിയ്യൂര്‍ ജയില്‍ പരിസരത്ത് നിന്നും തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നുമാണ് ഇയാള്‍ രക്ഷപ്പെട്ടത്.

കഴിഞ്ഞ തവണ ജയില്‍ ചാടിയപ്പോഴും ഇയാള്‍ രാമേശ്വരത്താണ് തങ്ങിയത്. കവര്‍ച്ച, കൊലപാതക ശ്രമം ഉള്‍പ്പെടെ 53 കേസുകളിലെ പ്രതിയാണ് ബാലമുരുകന്‍. ബാലമുരുകനെതിരെ തമിഴ്നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതിയില്‍ ഹാജരാക്കി വിയ്യൂരിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് പ്രതി കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയത്. ജയിലിന്റെ മുമ്പില്‍ മൂത്രം ഒഴിക്കാന്‍ നിര്‍ത്തിയപ്പോള്‍ കാറില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. സംഭവത്തില്‍ തമിഴ്നാട് പൊലീസിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

തെളിവെടുപ്പിന് കൊണ്ടുപോയ പ്രതിയെ സ്വകാര്യ കാറില്‍ തിരികെയെത്തിച്ചതും കൈവിലങ്ങണിയിക്കാതെ പുറത്തുവിട്ടതും പ്രതി രക്ഷപ്പെട്ട വിവരം കേരള പൊലീസിനെ അറിയിക്കാന്‍ വൈകിയതും വീഴ്ചയെന്നായിരുന്നു കണ്ടെത്തല്‍. ബാലമുരുകന്‍ കസ്റ്റഡിയില്‍നിന്നും രക്ഷപ്പെട്ട് ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞാണ് തമിഴ്‌നാട് പൊലീസ് വിയൂര്‍ പൊലീസിനെ വിവരം അറിയിച്ചത്.

Ads by Google
Saturday 08 Nov 2025 11.44 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google