Friday, March 20, 2026 Last Updated 5 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 08 Nov 2025 07.53 AM

കോട്ടയ്ക്കലില്‍ വന്‍ തീപിടിത്തം; കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തി ; വന്‍ നഷ്ടം കണക്കാക്കുന്നു

uploads/news/2025/11/809694/fire.jpg

മലപ്പുറം: കോട്ടയ്ക്കലില്‍ വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടിത്തമുണ്ടായ സംഭവത്തില്‍ ഉള്ളില്‍ കുടുങ്ങിപ്പോയ രണ്ടുപേരെ രക്ഷപ്പെടുത്തി. പുലര്‍ച്ചെ 5.30 യോടെ ഉണ്ടായ തീ പിടുത്തത്തില്‍ കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തായി കുടുങ്ങിപ്പോയ രണ്ടു പെണ്‍കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. സാധനങ്ങള്‍ വിലക്കുറവില്‍ ലഭിക്കുന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. ഇവിടെ നിന്നും തൊട്ടടുത്ത ചെരുപ്പ് കടയിലേക്കും തീ പടര്‍ന്നു.

ഫ്ളക്സുകളും മറ്റും ഉപയോഗിച്ച് താല്‍കാലികമായി ഉണ്ടാക്കിയ കടയിലായിരുന്നു തീ പിടിച്ചത്. ഇത് അപകടത്തിന്റെ ആഘാതം വര്‍ധിക്കാന്‍ കാരണമായി. തൊട്ടടുത്തുണ്ടായിരുന്ന ചെരുപ്പ് കടയിലേക്കും തീ വ്യാപിച്ചു. തീ പടരാതിരിക്കാനുളള കാര്യങ്ങളാണ് നാട്ടുകാരും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് നടത്തുന്നത്. രക്ഷപ്പെടുത്തിയ രണ്ട് പേരില്‍ ഒരാള്‍ക്ക് ചെറിയ തോതില്‍ പരിക്കുകളുള്ളതായും വിവരമുണ്ട്.

പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥാപനത്തിലെ ജീവനക്കാരായ പെണ്‍കുട്ടികള്‍ കെട്ടിടത്തില്‍ സ്ഥിരമായി താമസിക്കുന്നവരാണ്. ഇവരെ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഒരു ഭാഗത്തെ തീ പൂര്‍ണമായും അണച്ച് രക്ഷപ്പെടുത്തി. പെണ്‍കുട്ടികള്‍ മുകളില്‍ കുടുങ്ങി കിടക്കുകയായിരുന്നു. നേരം പുലര്‍ന്നും ഫയര്‍ ഫോഴ്സ് സംവിധാനങ്ങളെത്തി തീ അണയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

മലപ്പുറം, പെരിന്തല്‍മണ്ണ, തിരൂര്‍, താനൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ ഫോഴ്സ് വിഭാഗം സ്ഥലത്തുണ്ട്. തീപിടിത്തമുണ്ടായ സ്ഥാപനത്തോട് ചേര്‍ന്ന് നിരവധി വസ്ത്ര വ്യാപാര സ്ഥാപനങ്ങളുള്ളതിനാല്‍ തീ പടരുമോ എന്ന ആശങ്കയുമുണ്ട്. പ്ലാസ്റ്റിക് ഉത്പന്നങ്ങളടക്കം വില്‍ക്കുന്ന സ്ഥാപനമാണ് ഇത്. അതിനാല്‍ തീ അണയ്ക്കുക ശ്രമകരമായ സാഹചര്യത്തില്‍ കൂടുതല്‍ ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ സംഭവ സ്ഥലത്തേക്ക് എത്തിച്ചേരും. സ്ഥാപനത്തിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് വിവരം.

Ads by Google
Saturday 08 Nov 2025 07.53 AM
YOU MAY BE INTERESTED
Ads by Google
Ads by Google