Friday, March 20, 2026 Last Updated 3 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Friday 07 Nov 2025 08.37 PM

കെപിസിസി വർക്കിങ് പ്രസിഡന്റുമാർക്ക് മേഖലാ ചുമതല; ഉത്തരമേഖല ഷാഫി പറമ്പിലിന്

uploads/news/2025/11/809675/7.gif
photo - facebook

തിരുവനന്തപുരം: കെപിസിസി ഭാരവാഹികൾക്ക് ചുമതലകൾ വീതിച്ചു നൽകി. കെപിസിസി വർക്കിങ് പ്രസിഡന്റുമാർക്ക് മേഖല തിരിച്ച് ചുമതല നൽകി. ദക്ഷിണ മേഖലയുടെ ചുമതല പി.സി.വിഷ്ണുനാഥിനും മധ്യമേഖലയുടെ ചുമതല എ.പി.അനിൽകുമാറിനും ഉത്തരമേഖലയുടെ ചുമതല ഷാഫി പറമ്പിലിനുമാണ്. കെപിസിസി നേതൃയോഗത്തിലാണ് ചുമതലകൾ നൽകാൻ തീരുമാനിച്ചത്.

മുൻ ഡിസിസി അധ്യക്ഷനായ നെയ്യാറ്റിൻകര സനലിനാണ് കെപിസിസിയുടെ സംഘടനാ ചുമതല. മുൻ എംഎൽഎ എം എ വാഹിദിനാണ് കെപിസിസി ഓഫീസിന്റെ ചുമതല നൽകിയിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളുടെ ചുമതലയാണ് ഇതിൽ ഉൾപ്പെടുക. എ പി അനിൽകുമാർ എംഎൽഎയ്ക്കാണ് മധ്യമേഖലയുടെ ചുമതല. ഇടുക്കി, എറണാകുളം പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളുടെ ചുമതലയാണ് അദ്ദേഹത്തിനുണ്ടാവുക .

ജില്ലാ ചുമതലകൾ

തിരുവനന്തപുരം– ഡി.സുഗതൻ
കൊല്ലം–എം.വിൻസെന്റ് എംഎൽഎ
പത്തനംതിട്ട– മാത്യു കുഴൽനാടൻ എംഎൽഎ

ആലപ്പുഴ– റോയ് കെ.പൗലോസ്
കോട്ടയം– ശരത് ചന്ദ്രപ്രസാദ്
ഇടുക്കി–എ.എ.ഷുക്കൂർ
എറണാകുളം– പാലോട് രവി

തൃശൂർ– ജെയ്‌സൺ ജോസഫ്
മലപ്പുറം– വി.ടി.ബല്‍റാം
പാലക്കാട്–വി.പി.സജീന്ദ്രൻ
കോഴിക്കോട്–ഹൈബി ഈഡൻ
വയനാട് –വി.എ.നാരായണൻ
കണ്ണൂർ–എം.ലിജു
കാസർകോട്–രമ്യ ഹരിദാസ്

Ads by Google
Friday 07 Nov 2025 08.37 PM
YOU MAY BE INTERESTED
Ads by Google
Ads by Google