Friday, March 20, 2026 Last Updated 10 Min 6 Sec ago Malayalam Edition
Todays E paper
Ads by Google
Friday 07 Nov 2025 06.58 PM

ബംഗ്ലാദേശ് പ്രക്ഷോഭം: ജീവഹാനിയില്‍ ദുഃഖമുണ്ട്, ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഷെയ്ഖ് ഹസീന, തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹം

bangladesh

ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ ആയിരങ്ങള്‍ കൊല്ലപ്പെടാനിടയാക്കിയ സംഭവത്തില്‍ ഖേദം പ്രകടിച്ചും ഉത്തരവാദിത്തം ഏറ്റെടുത്തും മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രംഗത്ത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നാലെ രാജ്യം വിട്ട് ഇന്ത്യയില്‍ അഭയം തേടിയ ഷെയ്ഖ് ഹസീന ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ ഇമെയില്‍ അഭിമുഖത്തിലാണ് നിര്‍ണായക പ്രതികരണം നടത്തുന്നത്. ബംഗ്ലാദേശിലെ സൈനിക നടപടിയുടെ നേതൃത്വ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നു എന്നാണ് ഷെയ്ഖ് ഹസീന വ്യക്തമാക്കിയത്.

തന്റെ പാര്‍ട്ടിയായ അവാമി ലീഗ് രാജ്യത്ത് വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പങ്കാളികളാകാന്‍ അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും മത്സരിക്കുമെന്നും മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യം വിട്ട ശേഷം ഇതാദ്യമായാണ് മുന്‍ പ്രധാനമന്ത്രി പരസ്യ പ്രതികരണം നടത്തുന്നത്. എന്നാല്‍, ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ട പ്രക്ഷോഭം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ വിദേശ ഇടപെടലിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഷെയ്ഖ് ഹസീന മറുപടി നല്‍കിയില്ല.

Ads by Google
Friday 07 Nov 2025 06.58 PM
YOU MAY BE INTERESTED
Ads by Google
Ads by Google