Friday, March 20, 2026 Last Updated 4 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
Friday 07 Nov 2025 05.56 PM

ശബരിമല സ്വർണക്കൊള്ള: സെക്രട്ടറിയേറ്റിലേക്ക് കോൺ​ഗ്രസ് മാർച്ച് 12ന്

സെക്രട്ടറിയേറ്റിലേക്ക് ഈ മാസം 12ന് മാർച്ച് നടത്തുമെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് അറിയിച്ചു.
congres, sabarimala

ശബരിമല സ്വർണക്കൊള്ളയിൽ സമരം തുടരുമെന്ന് കോൺ​ഗ്രസ്. സെക്രട്ടറിയേറ്റിലേക്ക് ഈ മാസം 12ന് മാർച്ച് നടത്തുമെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് അറിയിച്ചു.

അതേസമയം, ശബരിമല സ്വർണ കവർച്ചയിൽ ഹൈക്കോടതിയുടെ നിരീക്ഷണം ഞെട്ടിക്കുന്നതാണെന്നും സണ്ണി ജോസഫ് പറഞ്ഞു. അന്താരാഷ്ട്ര കൊള്ള എന്ന് കോടതിക്ക് പറയേണ്ടിവന്നു. സ്വർണ കവർച്ചയിൽ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് വ്യക്തമാണ്. ദേവസ്വം മന്ത്രിയും ബോർഡും രാജിവെക്കണം. വാസുവിനെ തലോടി ചോദ്യം ചെയ്താൽ സത്യം തെളിയില്ലെന്നും രാഷ്ട്രീയ നേതൃത്വത്തെ ചോദ്യം ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Friday 07 Nov 2025 05.56 PM
YOU MAY BE INTERESTED
Ads by Google
Ads by Google