Friday, March 20, 2026 Last Updated 51 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Friday 07 Nov 2025 10.23 AM

ഹൃദയാഘാതമുണ്ടായ ആള്‍ക്ക് ബെഡ്ഡ് പോലും കിട്ടിയില്ല ; വേദന സഹിക്കാന്‍ വയ്യെന്ന് പറഞ്ഞിട്ടും മരുന്ന് കൊടുത്തില്ല

uploads/news/2025/11/809595/venu.jpg

തിരുവനന്തപുരം: രക്ഷിക്കണമെന്ന് ഡോക്ടര്‍മാരോട് കേണപേക്ഷിച്ചിട്ടും വേദന സഹിക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞിട്ടും തിരിഞ്ഞുനോക്കിയില്ല. ഹൃദയാഘാതമുണ്ടായ ആള്‍ക്ക് കിടക്കാനുള്ള ബെഡ് പോലും കിട്ടിയില്ലെന്നും തുണിവിരിച്ചാണ് കിടക്കേണ്ടി വന്നതെന്നും ഹൃദയാഘാതത്തെ തുടര്‍ന്ന് വേണു എന്നയാള്‍ മരണപ്പെട്ട സംഭവത്തില്‍ കുടുംബത്തിന്റെ ആരോപണം.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ കഴിഞ്ഞ ദിവസമാണ് വേണു എന്ന രോഗി മരിച്ചത്. അഞ്ചു ദിവസം വേദന സഹിച്ച് ആശുപത്രിയില്‍ കിടന്നു. രക്ഷിക്കണമെന്ന് ഡോക്ടര്‍മാരോട് കേണപേക്ഷിച്ചു. വേദന സഹിക്കാന്‍ കഴിയുന്നില്ലെന്ന് പലതവണ പറഞ്ഞിട്ടും മരുന്ന് നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല. പലതവണ ആവശ്യപ്പെട്ടശേഷമാണ് ഐസിയുവിലേക്ക് മാറ്റിയത്.

പെട്ടെന്ന് ആഞ്ജിയോ ഗ്രാം ചെയ്യേണ്ട വ്യക്തിയെയാണ് ചികിത്സ നല്‍കാതെ കൊന്നത്. ഇത്രയും വലിയ ചതിയാണെന്ന് ആശുപത്രിയിലുള്ളവര്‍ കാണിച്ചതെന്നും സിന്ധു കണ്ണീരോടെ പറഞ്ഞു.ഐസിയുവില്‍ കയറി കാണാന്‍ അനുവദിച്ചില്ല. വെന്റിലേറ്ററിലാണെന്ന് പറഞ്ഞ സമയത്ത് തന്നെ അദ്ദേഹത്തിന് എന്തോ സംഭവിച്ചിരുന്നു. മരിച്ചശേഷവും ചികിത്സ തുടരുകയാണെന്ന തരത്തിലാണ് പ്രതികരിച്ചതെന്നും പറഞ്ഞു.

ഭര്‍ത്താവിനെ കാണാന്‍ പോലും പറ്റിയില്ലെന്നും വെന്റിലേറ്ററിലാണെന്ന് പറഞ്ഞതിനുശേഷം പിന്നീട് മോര്‍ച്ചറിയില്‍ വെച്ചാണ് അദ്ദേഹത്തെ കാണുന്നതെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും സിന്ധു പറഞ്ഞു. വേണുവിന്റെ മരണത്തില്‍ പൊലീസ് അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഭാര്യയും രണ്ടു പെണ്‍മക്കളുമാണ് വേണുവിന്റെ കുടുംബം.

Ads by Google
Friday 07 Nov 2025 10.23 AM
YOU MAY BE INTERESTED
Ads by Google
Ads by Google