Friday, March 20, 2026 Last Updated 57 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 06 Nov 2025 06.47 PM

ഓർക്കിഡ് സ്പാ'യുടെ മറവിൽ പെൺവാണിഭം; 11 പേർ കസ്റ്റഡിയിൽ

സംഭവത്തില്‍ 9 യുവതികളേയും, സ്പാ നടത്തിപ്പുകാരായ രണ്ടുപേരെയും ഇടപാടുകാരനായ ഒരാളെയും പോലീസ് കസ്റ്റഡിയിലെടുത്തു.
vishakhapatanam, arrest

വിശാഖപട്ടണത്ത് സ്പായുടെ മറവില്‍ പെണ്‍വാണിഭം നടത്തിയ സംഘം പോലീസ് പിടിയിൽ. രഹസ്യ വിവരത്തെ തുടർന്ന് പോലീസ്'ഓര്‍ക്കിഡ് വെല്‍നസ് ആന്‍ഡ് സ്പാ സെന്ററി'ല്‍ നടത്തിയ റെയ്ഡിലാണ് പെണ്‍വാണിഭസംഘം പിടിയിലായത്. സംഭവത്തില്‍ 9 യുവതികളേയും, സ്പാ നടത്തിപ്പുകാരായ രണ്ടുപേരെയും ഇടപാടുകാരനായ ഒരാളെയും പോലീസ് കസ്റ്റഡിയിലെടുത്തു.

സ്പായിലുണ്ടായിരുന്ന ഒന്‍പത് യുവതികളെ പോലീസ് മോചിപ്പിച്ച് ഷെൽട്ട‍ർ ഹോമിലേക്ക് മാറ്റി. സ്പായുടെ നടത്തിപ്പുകാരായ കല്ലുരു പവന്‍കുമാര്‍(36) ജന ശ്രീനിവാസ്(35) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. നടത്തിപ്പുകാരെയും ഇടപാടുകാരനെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തതു. കാശിറെഡ്ഡി അരുണ്‍ കുമാര്‍, രാഹുല്‍ എന്നിവരുടെ പേരിലാണ് സ്പായുടെ ലൈസന്‍സ് നിലവിലുള്ളത്. ഇവര്‍ക്കായി അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

അനാശാസ്യത്തിനായി സ്പായിലെത്തുന്നവരില്‍നിന്ന് 3000 രൂപയാണ് ഇവര്‍ ഈടാക്കിയിരുന്നതെന്നാണ് പുറത്ത് വരുന്ന വിവരം, വാട്ട്സ്ആപ്പിലൂടെ മുൻകൂട്ടി തുകയും സമയവും നിശ്ചയിച്ചാണ് ഇടപാടുകാ‍ർ സ്ഥാപനത്തിലെത്തുന്നതെന്നും പോലീസ് പറയുന്നു. സ്ഥാപനത്തില്‍ നടത്തിയ റെയ്ഡില്‍ മൂന്ന് മൊബൈല്‍ഫോണുകളും 7000 രൂപയും പോലീസ് പിടിച്ചെടുത്തു.

Ads by Google
Thursday 06 Nov 2025 06.47 PM
YOU MAY BE INTERESTED
Ads by Google
Ads by Google