Friday, March 20, 2026 Last Updated 55 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 06 Nov 2025 04.55 PM

ക്രൈസ്തവ സഭ ഭാരത സഭയാണ്; വിദേശിയല്ല ; ക്രൈസ്തവ സഭയെ ഉത്തരേന്ത്യയിൽ വിദേശ സഭയായി പ്രചരിപ്പിക്കുന്നതായി മാർ ആൻഡ്രൂസ് താഴത്ത്

ക്രൈസ്തവ സഭയെ വിദേശ സഭയായി ഉത്തരേന്ത്യയിൽ പ്രചരിപ്പിക്കുന്നു. ക്രൈസ്തവ സഭയ്ക്ക് രണ്ടായിരം വർഷത്തെ പഴക്കമുണ്ട്.
andrews thazhath

ക്രൈസ്തവർ ഭീഷണി നേരിടുകയാണെന്നും മതപരിവർത്തന നിയമത്തിന്റെ പേരിൽ ആക്രമിക്കപ്പെടുകയാണെന്നും തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇക്കാര്യത്തിൽ കണ്ട് ആശങ്ക അറിയിച്ചതായും അദ്ദേ​ഹം പറഞ്ഞു. ക്രൈസ്തവ സഭയെ വിദേശ സഭയായി ഉത്തരേന്ത്യയിൽ പ്രചരിപ്പിക്കുന്നു. ക്രൈസ്തവ സഭയ്ക്ക് രണ്ടായിരം വർഷത്തെ പഴക്കമുണ്ട്. അതുകൊണ്ടുതന്നെ സഭ ഭാരതീയമാണ്. സഭ വിദേശിയല്ലെന്നും ഭാരത സഭ തന്നെയാണെന്നും മാർ ആൻഡ്രൂസ് താഴത്ത് വ്യക്തമാക്കി.

രാജ്യത്തെ ക്രൈസ്തവർ ഭീഷണി നേരിടുകയാണ്. മതപരിവർത്തന നിയമത്തിന്റെ പേരിൽ ആക്രമിക്കപ്പെടുന്നു. ഇന്ത്യൻ ഭരണഘടന സംരക്ഷിക്കപ്പെടണം. ആക്രമണങ്ങളിൽ വേദന ഉണ്ട്. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രതിസന്ധിയിലാണ്. എന്തുകൊണ്ടാണ് കേരളത്തിൽ ന്യൂനപക്ഷ കമ്മീഷന്റെ തലപ്പത്ത് ക്രൈസ്തവ സമുദായംഗം വരാത്തത് എന്ന് ചോദിച്ച അദ്ദേഹം ജസ്റ്റിസ് ജെ ബി കോശി കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

Ads by Google
Thursday 06 Nov 2025 04.55 PM
YOU MAY BE INTERESTED
Ads by Google
Ads by Google