Friday, March 20, 2026 Last Updated 54 Min 11 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 06 Nov 2025 03.36 PM

തിരുവനന്തപുരം കോര്‍പ്പറേഷൻ തിരഞ്ഞെടുപ്പ്; ഭരണം നിലനിര്‍ത്താൻ സിപിഐഎം: മൂന്ന് ഏരിയ സെക്രട്ടറിമാരെ മത്സരിപ്പിക്കും

101 വാർഡുകൾ ഉള്ള തിരുവനന്തപുരം നഗരസഭയിൽ കേരള കോൺഗ്രസ് എം , കേരള കോൺഗ്രസ് ബി, ആർ ജെ ഡി എന്നിവർക്കും പ്രാതിനിധ്യമുണ്ട്.
uploads/news/2025/11/809436/cpm.gif
photo; representative image

തിരുവനന്തപുരം : കോര്‍പ്പറേഷനിലെ ഭരണം നിലനിര്‍ത്താനുറച്ച് സിപിഐഎം. സിപിഐഎമ്മിന്‍റെ മൂന്ന് ഏരിയ സെക്രട്ടറിമാരെ മത്സരിപ്പിക്കാൻ ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനമായി. സിപിഐഎം വഞ്ചിയൂർ ഏരിയ സെക്രട്ടറി കെ ശ്രീകുമാർ, പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂർ പി ബാബു, വിളപ്പിൽ ഏരിയാ സെക്രട്ടറി ആർ പി ശിവജി എന്നിവരായിരിക്കും മത്സരിക്കുക. ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ് പി ദീപക്, എസ് എ സുന്ദർ എന്നിവരും സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടി.

കെ ശ്രീകുമാർ ചാക്കയിലും വഞ്ചിയൂരിൽ പി ബാബുവും ആർ പി ശിവജി പുന്നയ്ക്കാ മുഗൾ വാർഡിലുമായിരിക്കും മത്സരിക്കുക. കോര്‍പ്പറേഷനിലെ 75 സീറ്റുകളിലായിരിക്കും സിപിഐഎം മത്സരിക്കുക. 17 സീറ്റിൽ സിപിഐ മത്സരിക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാൽ തൊട്ടുപിന്നാലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് സിപിഐഎം തീരുമാനം.101 വാർഡുകൾ ഉള്ള തിരുവനന്തപുരം നഗരസഭയിൽ കേരള കോൺഗ്രസ് എം , കേരള കോൺഗ്രസ് ബി, ആർ ജെ ഡി എന്നിവർക്കും പ്രാതിനിധ്യമുണ്ട്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാൽ ഉടൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് ധാരണ.

Ads by Google
Thursday 06 Nov 2025 03.36 PM
YOU MAY BE INTERESTED
Ads by Google
Ads by Google