Friday, March 20, 2026 Last Updated 51 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 06 Nov 2025 02.56 PM

സംസ്കാര ചടങ്ങിനായി കുഴിയെടുക്കുന്നതിനിടെ കോണ്‍ക്രീറ്റ് സ്ലാബ് വീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു

മുങ്കലാര്‍ സ്വദേശി കറുപ്പസ്വാമി (50) ആണ് മരിച്ചത്.
idukki, man dies

ഇടുക്കിയില്‍ സംസ്കാര ചടങ്ങിനായി കുഴിയെടുക്കുന്നതിനിടെ കോൺക്രീറ്റ് സ്ലാബ് വീണുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. ഇടുക്കി വണ്ടിപ്പെരിയാര്‍ മൂങ്കലാറിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. മുങ്കലാര്‍ സ്വദേശി കറുപ്പസ്വാമി (50) ആണ് മരിച്ചത്.

മൂങ്കലാറിലെ വ്യാപാരിയായ പൊന്നുസ്വാമി കഴിഞ്ഞ ദിവസം കുഴഞ്ഞുവീണു മരിച്ചിരുന്നു. ഇയാളുടെ മൃതദേഹം സംസ്കരിക്കുന്നതിനായി മൂങ്കലാര്‍ പൊതുസ്മശാനത്തിൽ കുഴിയെടുക്കുന്നതിനിടെയാണ് സംഭവം. പൊന്നുസ്വാമിയുടെ ബന്ധുക്കളെ അടക്കം ചെയ്ത സ്ഥലത്ത് തന്നെ കുഴിയെടുക്കാനാണ് നിര്‍ദേശിച്ചിരുന്നത്. കറുപ്പസ്വാമിയും മറ്റൊരാളുമാണ് കുഴിയെടുത്തത്.

അയ്യപ്പൻ കുഴിയുടെ മുകളിലും കറുപ്പസ്വാമി കുഴിക്കുള്ളിലും നിൽക്കുന്നതിനിടെയാണ് സംഭവം. കുഴിയെടുത്ത് പൂര്‍ത്തിയാക്കി വൃത്തിയാക്കുന്നതിനിടെ തൊട്ടു സമീപത്തെ കല്ലറയിലെ കോണ്‍ക്രീറ്റ് സ്ലാബും അതിനുമുകളിൽ പതിച്ച ഗ്രാനൈറ്റും കുഴിയിലേക്ക് വീഴുകയായിരുന്നു. കുഴിയിൽ നിൽക്കുകയായിരുന്ന കറുപ്പസ്വാമിയുടെ മുകളിലേക്കാണ് സ്ലാബ് വീണത്. സ്ലാബിനടിയിൽപ്പെട്ട കറുപ്പസ്വാമിയെ സ്ഥലത്തുണ്ടായിരുന്നവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനൽകും.

Ads by Google
Thursday 06 Nov 2025 02.56 PM
YOU MAY BE INTERESTED
Ads by Google
Ads by Google