Friday, March 20, 2026 Last Updated 54 Min 45 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 06 Nov 2025 02.08 PM

ഇന്ത്യയെക്കുറിച്ച് എബിസിഡി പോലും അറിയില്ല ; എന്നിട്ടും ഇന്ത്യയില്‍ അതിപ്രശസ്ത ; ലാരിസ നെറിയെ ഹിറ്റാക്കിയത് ഈ ചിത്രം

uploads/news/2025/11/809426/larisa-NERI.jpg

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിയുടെ അപ്രതീക്ഷിത വാര്‍ത്താസമ്മേളനത്തോടെ അപ്രതീക്ഷിതമായി പ്രശസ്തയായിരിക്കുകയാണ് ബ്രസീലിയന്‍ വനിതാ ലാരിസ നെറി. എന്നാല്‍ ഇവര്‍ മോഡല്‍ അല്ലെന്നും ഒരു ഹെയര്‍ ഡ്രസ്സര്‍ ബ്രാന്റിനായി എടുത്ത ചിത്രമാണ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നതെന്നും റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധിയുടെ വോട്ടുമോഷണ ആരോപണങ്ങള്‍ക്ക് പിന്നാലെ രൂക്ഷപ്രതികരണവുമായി 'ബ്രസീലിയന്‍ മോഡല്‍' രംഗത്ത് വന്നിരുന്നു. ഇതോടെ ഇവര്‍ ഇന്ത്യയില്‍ ഉടനീളം ശ്രദ്ധ നേടുകയാണ്.

ഇന്ത്യയില്‍ ഒരു ബ്രസീലിയന്‍ വനിത വാര്‍ത്ത സൃഷ്ടിക്കുന്നത് അറിഞ്ഞ് ബ്രസീലിയന്‍ വാര്‍ത്താ ഏജന്‍സിയായ ആവോസ് ഫാറ്റോസ് ലാരിസയെ ബന്ധപ്പെട്ടു. താന്‍ ഒരു മോഡലല്ലെന്നും ഒരു സുഹൃത്തിനെ സഹായിക്കാന്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തതാണെന്നുമാണ് ലാരിസ ഇവരോട് വ്യക്തമാക്കിയിട്ടുള്ളത്. ചിത്രമെടുത്ത ഫോട്ടോഗ്രാഫര്‍ മാത്യൂസ് ഫെറേറോ അവരുടെ അനുമതി തേടി ചിത്രം ഓണ്‍ലൈനില്‍ പങ്കിടുകയായിരുന്നു. അതിനുശേഷം, ആയിരക്കണക്കിന് പ്രസിദ്ധീകരണങ്ങള്‍ അവരുടെ ചിത്രം ഉപയോഗിച്ചു. ഇതാണ് ഇന്ത്യയിലുമെത്തിയത്.

ഇന്നലെ ഒരു പത്രസമ്മേളനത്തിനിടെ രാഹുല്‍ഗാന്ധി പങ്കിട്ട ഫോട്ടോ വര്‍ഷങ്ങള്‍ക്ക് മുമ്പ്, തനിക്ക് ഏകദേശം 20 വയസ്സുള്ളപ്പോള്‍ എടുത്തതാണെന്ന് അവര്‍ വീഡിയോ സന്ദേശത്തില്‍ യുവതി വ്യക്തമാക്കിയിരുന്നു. നീല ഡെനിം ജാക്കറ്റ് ധരിച്ച സ്ത്രീ' എന്ന് പേരിട്ടിരിക്കുന്ന ഫോട്ടോ, അണ്‍സ്പ്ലാഷ്, പെക്സല്‍സ് തുടങ്ങിയ സ്റ്റോക്ക് ഫോട്ടോഗ്രാഫി വെബ്‌സൈറ്റുകളില്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ ലഭ്യമാണ്. ഈ വെബ്‌സൈറ്റുകളില്‍ സ്ത്രീയുടെ പേര് പരാമര്‍ശിച്ചിട്ടില്ലെങ്കിലും, ബ്രസീലിയന്‍ നഗരമായ ബെലോ ഹൊറിസോണ്ടെയില്‍ താമസിക്കുന്ന മാത്യൂസ് ഫെറേറോയാണ് ഫോട്ടോഗ്രാഫര്‍. ഈ രണ്ട് വെബ്‌സൈറ്റുകളില്‍ നിന്നും ഫോട്ടോ 4 ലക്ഷത്തിലധികം തവണ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്.

രാഹുലിന്റെ ആരോപണത്തിന് ശേഷം ദശലക്ഷക്കണക്കിന് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ തിരയാന്‍ തുടങ്ങിയതിനെത്തുടര്‍ന്ന് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഇല്ലാതാക്കേണ്ടി വന്നതായി ഫോട്ടോഗ്രാഫര്‍ മാത്യൂസ് ഫെറേറോയുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം ആവോസ് ഫാറ്റോസിനോട് പറഞ്ഞത്.

''കൂട്ടുകാരേ, അവര്‍ എന്റെ ഒരു പഴയ ഫോട്ടോ ഉപയോഗിക്കുന്നു. അതൊരു പഴയ ഫോട്ടോയാണ്, ശരിയല്ലേ? എനിക്ക് 18 അല്ലെങ്കില്‍ 20 വയസ്സ് പ്രായമുണ്ടായിരുന്നു. ഇത് ഒരു തിരഞ്ഞെടുപ്പാണോ അതോ വോട്ടിംഗിനെക്കുറിച്ചാണോ എന്ന് എനിക്കറിയില്ല... പിന്നെ ഇന്ത്യയിലും. ആഹ്! ആളുകളെ കബളിപ്പിക്കാന്‍ അവര്‍ എന്നെ ഇന്ത്യക്കാരനായി ചിത്രീകരിക്കുന്നു, സുഹൃത്തുക്കളേ. എന്തൊരു ഭ്രാന്ത്! ഇത് എന്ത് ഭ്രാന്താണ്? നമ്മള്‍ ഏത് ലോകത്താണ് ജീവിക്കുന്നത്?'' സ്ത്രീ വീഡിയോയില്‍ പറയുന്നു. എട്ട് വര്‍ഷം മുമ്പ് ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ അത് ലോകം മുഴുവന്‍ സഞ്ചരിച്ച് ഒരു വലിയ വിവാദത്തിന്റെ പ്രഭവകേന്ദ്രമാകുമെന്ന് അവര്‍ക്കറിയില്ലായിരുന്നു.

തന്റെ ഫോട്ടോ വൈറലായതിനുശേഷം മാധ്യമങ്ങള്‍ തന്നിലേക്ക് എത്തുകയാണെന്നും അവര്‍ പറഞ്ഞു. ഇതെല്ലാം അറിയാന്‍, ഒരു അഭിമുഖത്തിനായി എന്നോട് സംസാരിക്കാന്‍ ആഗ്രഹിച്ചുകൊണ്ട് ഒരു റിപ്പോര്‍ട്ടര്‍ വിളിച്ചു, ഞാന്‍ മറുപടി നല്‍കിയില്ല. ആ വ്യക്തി എന്നെ ഇന്‍സ്റ്റാഗ്രാമില്‍ കണ്ടെത്തി. ഈ കാര്യവുമായി ഒരു ബന്ധവുമില്ലാത്ത നഗരത്തിന്റെ അപ്പുറത്തുള്ള എന്റെ ഒരു സുഹൃത്ത് എനിക്ക് ഒരു ഫോട്ടോ അയച്ചെന്നും താന്‍ 'നിഗൂഢമായ ബ്രസീലിയന്‍ മോഡല്‍' എന്ന പേരില്‍ പ്രശസ്തയാണെന്നും അവര്‍ പറഞ്ഞു.

Ads by Google
Thursday 06 Nov 2025 02.08 PM
YOU MAY BE INTERESTED
Ads by Google
Ads by Google