Friday, March 20, 2026 Last Updated 56 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 05 Nov 2025 07.50 PM

തദ്ദേശ തിരഞ്ഞെടുപ്പ് ; ആയിരം സീറ്റെങ്കിലും വേണമെന്ന നിലപാടിലുറച്ച് കേരള കോണ്‍ഗ്രസ് എം

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി 825 സീറ്റുകളിലാണ് മത്സരിച്ചത്.
uploads/news/2025/11/809320/9.gif
photo - facebook

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസില്‍ എം 1000 സീറ്റിലെങ്കിലും മത്സരിക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്. എല്‍ഡിഎഫില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞതവണ മത്സരിച്ച ചില സീറ്റുകള്‍ വെച്ചുമാറാന്‍ തയ്യാറാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി 825 സീറ്റുകളിലാണ് മത്സരിച്ചത്. ഇത്തവണ ആയിരം സീറ്റില്‍ കുറയാന്‍ പാടില്ല. പുതിയ സാഹചര്യത്തില്‍ കൂടുതല്‍ സീറ്റ് എല്‍ഡിഎഫില്‍ ആവശ്യപ്പെടും. ജില്ലാ നേതൃത്വങ്ങള്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയെന്നും സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.

മുന്നണിക്കുള്ളില്‍ പ്രതിസന്ധി ഉണ്ടാക്കാന്‍ കേരള കോണ്‍ഗ്രസ് തയ്യാറല്ല. ചര്‍ച്ചയിലൂടെ സീറ്റുകള്‍ വെച്ചു മാറാന്‍ തയ്യാറാണെന്ന് കേരള കോണ്‍ഗ്രസ് പറഞ്ഞുവെക്കുന്നു. ഇതിനോടകം മിക്ക ജില്ലകളിലും സീറ്റുകളില്‍ ധാരണയായിട്ടുണ്ടെന്നാണ് സൂചന. കേരള കോണ്‍ഗ്രസിനെ പിണക്കാതെ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനാണ് സിപിഎമ്മും ശ്രമിക്കുന്നത്. എന്നാല്‍ പലയിടങ്ങളിലും സിപിഐ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും.

Ads by Google
Wednesday 05 Nov 2025 07.50 PM
YOU MAY BE INTERESTED
Ads by Google
Ads by Google