Friday, March 20, 2026 Last Updated 16 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 05 Nov 2025 03.27 PM

അതിദാരിദ്ര്യമുക്ത കേരളം എന്നത് പെരുപ്പിച്ചുകാട്ടി 5 വര്‍ഷം കൂടി ഭരണം തട്ടാനുള്ള ശ്രമം : സുരേഷ് ഗോപി

suresh gopi

തൃശൂര്‍: അതിദാരിദ്ര്യമുക്ത കേരളം എന്നത് പെരുപ്പിച്ചുകാട്ടി അഞ്ചുവര്‍ഷം കൂടി ഭരണം തട്ടാനുള്ള ശ്രമമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അതിദാരിദ്ര്യം മാറേണ്ടത് ജനങ്ങളുടെ അവകാശമാണ്. അത് ആരുടേയും ഔദാര്യമല്ല. കണക്ക് പെരുപ്പിച്ചുകാട്ടരുതെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് കിട്ടിയാല്‍ നല്ലത്. അത് അവരുടെ അവകാശമാണ്. വീണ്ടും അഞ്ചുവര്‍ഷം കൂടി വഞ്ചിക്കാനുള്ള നീക്കം പുനരെഴുത്തുനടത്തണം. എപ്പോഴും പറയുന്നപോലെ വീട്ടില്‍നിന്ന് എടുത്തുകൊണ്ടുവരുന്നതല്ല. വീട്ടില്‍നിന്നുമല്ല. ഔദാര്യവുമല്ല. വഞ്ചിക്കാനുള്ള ആയുധമാക്കരുത്. സുഖിപ്പിച്ചുനേടാന്‍ ചതിയോ വഞ്ചനയോ എന്താണ് ഉപയോഗിക്കുന്നത് എന്നുവച്ചാല്‍ അത് പൊളിച്ചെഴുതണമെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു.

Ads by Google
Wednesday 05 Nov 2025 03.27 PM
YOU MAY BE INTERESTED
Ads by Google
Ads by Google