Friday, March 20, 2026 Last Updated 15 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 05 Nov 2025 12.52 PM

രണ്ട് വര്‍ഷത്തിന് ശേഷം എസ്എസ്‌കെ ഫണ്ടിന്റെ ആദ്യ ഗഡു ലഭിച്ചു ; പി എം ശ്രീ നേട്ടം എന്ന് പറയുന്നില്ല

uploads/news/2025/11/809277/shivankutty.gif

തിരുവനന്തപുരം: രണ്ട് വര്‍ഷത്തിന് ശേഷം എസ്എസ്‌കെ ഫണ്ടിന്റെ ആദ്യ ഗഡു ലഭിച്ചുവെന്ന് പി എം ശ്രീ നേട്ടം എന്ന് പറയുന്നില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മന്ത്രിസഭാ ഉപ സമിതി രൂപീകരിച്ച് ഉത്തരവായിട്ടുണ്ട്. കത്ത് അയക്കാന്‍ സമയം എടുക്കുമെന്നും ആ സമയമേ എടുത്തിട്ടുള്ളൂവെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരമുള്ള ഫണ്ടാണ് ലഭിച്ചത്.

അര്‍ഹമായ കേന്ദ്ര ഫണ്ട് നേടിയെടുക്കുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. പല കുടിശ്ശിക ആയതിനാല്‍ അവ കിട്ടും. ഇന്നത്തെ മന്ത്രിസഭാ യോഗ ശേഷം ഉപസമിതി ചേരുന്നത് മന്ത്രിമാരുമായി കൂടി ആലോചിക്കും. ഈ മാസം 10 ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ കാണുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ക്ക് ഉള്ള ഫണ്ട് ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

പിഎം ശ്രീ പദ്ധതി വിവാ?ദത്തില്‍ സിപിഐയ്ക്ക് ഒരു പ്രശ്‌നവും ഇല്ല. വിഷമം ഉള്ളത് ചില പത്ര മാധ്യമങ്ങള്‍ക്കാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. അവര്‍ ഏങ്ങി ഏങ്ങി കരയുന്നു. കോണ്‍ഗ്രസില്‍ ഒരു വ്യക്തി പറയുന്നതാണ് തീരുമാനം. എല്‍ഡിഎഫില്‍ അങ്ങനെ അല്ല. ഒരു കമ്മിറ്റി ഉണ്ട്. കൂട്ടായി മുന്നോട്ടു പോകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

Ads by Google
Wednesday 05 Nov 2025 12.52 PM
YOU MAY BE INTERESTED
Ads by Google
Ads by Google