Friday, March 20, 2026 Last Updated 11 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 04 Nov 2025 08.04 PM

തദ്ദേശ തിരഞ്ഞെടുപ്പ്; തിരുവനന്തപുരം കോർപ്പറേഷനിലേക്ക് രണ്ടാംഘട്ട സ്ഥാനാർഥി പ്രഖ്യാപനം നടത്തി കോൺഗ്രസ്

uploads/news/2025/11/809123/congrees---flg.gif
photo - facebook

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് രണ്ടാംഘട്ട സ്ഥാനാർഥി പ്രഖ്യാപനം നടത്തി കോൺഗ്രസ്. 15 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് നേമം ഷജീർ നേമം ഡിവിഷനിൽ സ്ഥാനാർത്ഥിയാകും. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിക്കാൻ ആദ്യഘട്ട സ്ഥാനാർത്ഥികളെ നേരത്തെ തന്നെ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. മുൻ എംഎൽഎ കെഎസ് ശബരീനാഥൻ അടക്കം 48 പേരുടെ പട്ടികയാണ് ആദ്യം പുറത്തിറക്കിയത്.

രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കിയതോടെ കോൺഗ്രസിന് 63 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളായി. ജി രവീന്ദ്രൻ നായർ(സൈനിക സ്‌കൂൾ), പിആർ പ്രദീപ്(ഞാണ്ടൂർകോണം), കെ ശൈലജ(ചെമ്പഴന്തി), വനജ രാജേന്ദ്രബാബു(മണ്ണന്തല), മണ്ണാമൂല രാജേഷ്(തുരുത്തുമ്മുല), വി മോഹനൻ തമ്പി(വലിയവിള), നേമം ഷജീർ(നേമം), ജി പത്മകുമാർ(മേലാംകോട്), ശ്രുതി എശ്(കാലടി), ഹേമ സിഎസ്(കരുമം), ഐ രഞ്ജിനി(വെള്ളാർ), രേഷ്മ യുഎസ്(കളിപ്പാൻകുളം), എ ബിനുകുമാർ(കമലേശ്വരം), കെഎസ് ജയകുമാരൻ(ചെറുവയ്ക്കൽ), വിജി പ്രവീണ സുനിൽ(അലത്തറ)) എന്നിവരാണ് രണ്ടാം ഘട്ട സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.

Ads by Google
Tuesday 04 Nov 2025 08.04 PM
YOU MAY BE INTERESTED
Ads by Google
Ads by Google