Friday, March 20, 2026 Last Updated 17 Min 34 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 04 Nov 2025 03.19 PM

മലപ്പുറത്ത് 10 മില്ലി മദ്യവുമായി യുവാവിനെ അറസ്റ്റ് ചെയ്തു; പോലീസിന് കോടതിയുടെ രൂക്ഷ വിമർശനം

തിരൂർ പൈങ്കണ്ണൂർ സ്വദേശി ധനേഷി (32) നെയാണ് ഇക്കഴിഞ്ഞ 25 ന് പൊലീസ് അറസ്റ്റ് ചെയ്തത്.
malappuram, liquor

യുവാവിനെ പത്ത് മില്ലി ലിറ്റർ മദ്യം കൈവശം വെച്ചതിന് അറസ്റ്റ് ചെയ്‌ത സംഭവത്തിൽ പോലീസിന് മഞ്ചേരി കോടതിയുടെ രൂക്ഷ വിമർശനം. വളാഞ്ചേരി പൊലീസ് സബ് ഇൻസ്പെക്ടർക്കെതിരെയാണ് മഞ്ചേരി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി രൂക്ഷ വിമർശനം . തിരൂർ പൈങ്കണ്ണൂർ സ്വദേശി ധനേഷി (32) നെയാണ് ഇക്കഴിഞ്ഞ 25 ന് പൊലീസ് അറസ്റ്റ് ചെയ്തത്.

10 മില്ലി ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം കൈവശം വെച്ചതിന് യുവാവിന് ഒരാഴ്ച്ച ജയിലിൽ കിടക്കേണ്ടിയും വന്നതടക്കം ചൂണ്ടിക്കാട്ടിയാണ് കോടതി വിമർശനം ഉന്നയിച്ചത്. ഇത്തരമൊരു അറസ്റ്റ് നടന്നത് ഏതെങ്കിലും ബനാന റിപബ്ലിക്കിലല്ല നടന്നതെന്നും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്താണെന്നും കോടതി വ്യക്തമാക്കി.

Ads by Google
Tuesday 04 Nov 2025 03.19 PM
YOU MAY BE INTERESTED
Ads by Google
Ads by Google