Friday, March 20, 2026 Last Updated 10 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 04 Nov 2025 01.54 PM

ഇ.പി. ജയരാജന് ബിജെപിയില്‍ ചേരാന്‍ ആഗ്രഹം ഉണ്ടായിരുന്നു ; ബിജെപിക്ക് താത്പര്യമില്ലായിരുന്നെന്ന് അബ്ദുള്ളക്കുട്ടി

uploads/news/2025/11/809098/ep-jayarajan.gif

കാസര്‍ഗോഡ്: ഇ പി ജയരാജന് ബിജെപിയില്‍ ചേരാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും എന്നാല്‍ ബിജെപിക്ക് താത്പര്യമില്ലായിരുന്നെന്നും എ പി അബ്ദുല്ലക്കുട്ടി. പി ജയരാജന്‍ ഒരു പുസ്തകം എഴുതിയാല്‍ ഇ പി ജയരാജന്റെ കഥകള്‍ എല്ലാം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. ഇ.പി. ജയരാജന്റെ ആത്മകഥ പുറത്തുവന്ന സാഹചര്യത്തിലാണ് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടിയുടെ വിമര്‍ശനം.

എം വി ഗോവിന്ദനേയും പി ജയരാജനെയും വിമര്‍ശിക്കാന്‍ തട്ടിക്കൂട്ടിയ പുസ്തകമാണ് ഇ പി ജയരാജന്റെ ആത്മകഥയെന്നും ഗോവിന്ദനോട് കടുത്ത വിരോധമാണ് ഇ പിക്കുള്ളത്. അതുകൊണ്ടാണ് പരിപാടിയിലേക്ക് ക്ഷണിക്കാതിരുന്നതെന്നും പറഞ്ഞു. ഇപി ജയരാജന്റെ ആത്മകഥയില്‍ സിപിഐഎം നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനമുണ്ട്. വൈദേകം റിസോര്‍ട്ട് വിവാദം ഉയര്‍ന്നപ്പോള്‍ ബന്ധപ്പെട്ടവര്‍ കൃത്യ സമയത്ത് വ്യക്തത വരുത്തിയില്ലെന്നും പി ജയരാജന്‍ ഉന്നയിച്ച വിഷയം വളച്ചൊടിക്കുകയാണ് ചിലര്‍ ചെയ്തതെന്നുമാണ് വിമര്‍ശനം.

പുസ്തകം വായിച്ചിരുന്നെങ്കില്‍ എല്ലാത്തിനും വ്യക്തത വരുമായിരുന്നു. വായിച്ചിട്ടും സംശയം ഉണ്ടെങ്കില്‍ കണ്ണൂരില്‍ ഒരു പരിപാടി സംഘടിപ്പിക്കും എന്നും അവിടെ മറുപടി പറയാമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട ആത്മകഥയിലെ ഇ പി ജയരാജന്റെ വിമര്‍ശനത്തില്‍ പ്രതികരിക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തയ്യാറായില്ല.

Ads by Google
Tuesday 04 Nov 2025 01.54 PM
YOU MAY BE INTERESTED
Ads by Google
Ads by Google