Friday, March 20, 2026 Last Updated 12 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 04 Nov 2025 11.49 AM

വീണ്ടും 90000 താഴെ പൊന്ന്;സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്; നിരക്ക് അറിയാം

in

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് ഇടിവ്. പവന് 520 രൂപ കുറഞ്ഞ് വില 89,800 രൂപയിലെത്തി. ഗ്രാമിന് 65 രൂപ കുറഞ്ഞ് 11,225 രൂപയിലെത്തി. രാജ്യാന്തര സ്വർണവില ഔൺസിന് 4,041 ഡോളറിൽ നിന്ന് 3,988 ഡോളറിലേക്ക് കുറഞ്ഞു. നിലവിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞാ നിരക്കിലാണ് ഇന്നത്തെ സ്വർണവ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 12,246 രൂപയും, പവന് 97,968 രൂപയുമാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 9,184 രൂപയും പവന് 73,472 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 165 രൂപയും കിലോഗ്രാമിന് 1,65,000 രൂപയുമാണ്.

ലോകത്തെ ഏറ്റവും വലിയ സമ്പദ്‍വ്യവസ്ഥയായ യുഎസിന്റെ കേന്ദ്രബാങ്ക് ഫെഡറൽ റിസർവ് ഇനി സമീപഭാവിയിൽ പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത മങ്ങിയതാണ് സ്വർണവിലയുടെ കുതിപ്പിന് തടയിട്ടത്. അതേസമയം, ആഗോള തലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങൾ, വർദ്ധിച്ച പണപ്പെരുപ്പ ഭീതി, ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടായ തുടർച്ചയായ ഇടിവ് തുടങ്ങിയ ഘടകങ്ങളാണ് നിക്ഷേപകരെ സ്വർണത്തിലേക്ക് തിരിയാൻ പ്രേരിപ്പിച്ച് വില ഉയർത്താൻ സാധ്യത ഉണ്ട് .

Ads by Google
Tuesday 04 Nov 2025 11.49 AM
YOU MAY BE INTERESTED
Ads by Google
Ads by Google