Friday, March 20, 2026 Last Updated 11 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 04 Nov 2025 09.24 AM

കട്ടിളപ്പാളിയിലെ സ്വര്‍ണ്ണം തട്ടിയെടുക്കല്‍ കേസ് ; ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്യാനൊരുങ്ങുന്നു

uploads/news/2025/11/809063/sabarimala-gold-pali.jpg

തിരുവനന്തപുരം: കട്ടിളപ്പാളിയിലെ സ്വര്‍ണ്ണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ടും ഉണ്ണികൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുന്നു. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്നതിനുമുമ്പ് പരമാവധി വിവരങ്ങള്‍ ശേഖരിക്കുകയാണ് എസ്ഐടി. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ വൈകാതെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. ഈ മാസം 10 വരെയാണ് വരെ ഉണ്ണികൃഷ്ണന്‍ പോറ്റിയെ കസ്റ്റഡിയില്‍ വിട്ടിട്ടുള്ളത്.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്‌ഐടി അന്വേഷണം ദേവസ്വം തലപ്പത്തേക്ക് കൂടി എത്തുകയാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്തു. 2019 ഡിസംബര്‍ 9നാണ് സ്വര്‍ണ്ണക്കവര്‍ച്ച കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇ-മെയില്‍ ബോര്‍ഡ് പ്രസിഡന്റായ എന്‍.വാസുവിന് വന്നത്. ദ്വാരപാലക ശില്‍പ്പങ്ങളുടെയും ശ്രീകോവിലിന്റെയും മുഖ്യജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷം സ്വര്‍ണ്ണം ബാക്കിയുണ്ടെന്നും സഹായം ആവശ്യമുള്ള പെണ്‍കുട്ടിയുടെ വിവാഹാവശ്യത്തിന് ഇത് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു മെയില്‍. ഇക്കാര്യത്തില്‍ ഉള്‍പ്പെടെയാണ് അന്വേഷണ സംഘം വാസുവിനോട് വിവരം തേടിയത്.

അതിനിടയില്‍ മുരാരി ബാബു നല്‍കിയ ജാമ്യാപേക്ഷ ഈമാസം 6 ന് കോടതി പരിഗണിക്കും. ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ശക്തമായ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചുവെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. കട്ടിളപ്പാളികളില്‍ സ്വര്‍ണ്ണം പൊതിഞ്ഞിരുന്ന വിവരം പോറ്റിക്ക് അറിയാമായിരുന്നു. പാളികള്‍ ചെന്നൈയിലെത്തിച്ചാണ് സ്വര്‍ണം വേര്‍തിരിച്ചെടുത്തത്. എന്നവിവരമാണ് ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്.

Ads by Google
Tuesday 04 Nov 2025 09.24 AM
YOU MAY BE INTERESTED
Ads by Google
Ads by Google