Friday, March 20, 2026 Last Updated 14 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Monday 03 Nov 2025 05.16 PM

ജയ്പൂരിൽ നിയന്ത്രണം നഷ്ടമായ ഡമ്പർ ലോറി 17 വാഹനങ്ങളിലേക്ക് ഇടിച്ചുകയറി, 12 പേര്‍ മരിച്ചു

ഹർമാഡ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് നാടിനെ നടുക്കിയ അപകടം നടന്നത്.
jaipur, accident

ജയ്പൂരിലെ ലോഹ മണ്ഡിയിൽ ഡംപർ ലോറി 17 വാഹനങ്ങളിലേക്ക് ഇടിച്ചുകയറി അപകടം. 12 പേർ മരിച്ചു. 18 പേർക്ക് പരിക്കേറ്റു. ഹർമാഡ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് നാടിനെ നടുക്കിയ അപകടം നടന്നത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. റോഡ് നമ്പർ 14 ൽ നിന്ന് ഹൈവേയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കവേ പെട്രോൾ പമ്പിനടുത്ത് വച്ച് ​ലോറി നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമായത്. പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരിൽ മൂന്നുപേരെ നില അതീവ ഗുരുതരമാണ്. ഇവരെ എസ് എം എസ് ആശുപത്രി ട്രോമാ സെന്ററിലേക്ക് മാറ്റി.

Ads by Google
Monday 03 Nov 2025 05.16 PM
YOU MAY BE INTERESTED
Ads by Google
Ads by Google