Friday, March 20, 2026 Last Updated 17 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Monday 03 Nov 2025 04.20 PM

മരുന്ന് ഓർഡർ ചെയ്തു; 2 പെട്ടികളിലായി കിട്ടിയത് ഐസിൽ പൊതിഞ്ഞ മനുഷ്യ ശരീരഭാഗങ്ങൾ

അമേരിക്കയിലെ കെൻ്റകിയിലുള്ള ഹോപ്‌‍കിൻസ്‌വില്ലിലാണ് സംഭവം. പെട്ടികൾ തുറന്നുനോക്കിയ ഉടൻ 911 ലേക്ക് വിളിച്ച് സ്ത്രീ പരാതി അറിയിച്ചു.
online order

അമേരിക്കയില്‍ ഓൺലൈനായി മരുന്ന് ഓർഡർ ചെയ്ത സ്ത്രീക്ക് ലഭിച്ചത് ഐസിൽ പൊതിഞ്ഞ മനുഷ്യ ശരീര ഭാഗങ്ങൾ. മുറിച്ചുമാറ്റിയ കൈകളും വിരലുകളുമാണ് ഐസ് ഇട്ട് സൂക്ഷിച്ച നിലയിൽ കിട്ടിയത്. അമേരിക്കയിലെ കെൻ്റകിയിലുള്ള ഹോപ്‌‍കിൻസ്‌വില്ലിലാണ് സംഭവം. പെട്ടികൾ തുറന്നുനോക്കിയ ഉടൻ 911 ലേക്ക് വിളിച്ച് സ്ത്രീ പരാതി അറിയിച്ചു.

നാഷ്‌വില്ലയിലെ ഒരു മെഡിക്കൽ പരിശീലന കേന്ദ്രത്തിനായി ഉദ്ദേശിച്ചുള്ളതായിരുന്നു ഈ പാക്കേജ്. പക്ഷേ ഡെലിവറി തെറ്റി സ്ത്രീയുടെ വീട്ടിലേക്കെത്തിയെന്നാണ് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ശരീരഭാഗങ്ങൾ നാല് വ്യത്യസ്ത ദാതാക്കളിൽ നിന്നാണ് വന്നതെന്നും ശസ്ത്രക്രിയാ പരിശീലനത്തിന് വേണ്ടിയുള്ളതാണെന്നും പോലീസ് സ്ഥിരീകരിച്ചു.

എന്നാൽ ഇത്തരത്തിലൊരു സാഹചര്യത്തിൽ അതീവ ശ്രദ്ധയോടെ പെരുമാറിയ സ്ത്രീയെ പൊലീസ് പ്രശംസിച്ചു. കൃത്യമായി പൊലീസിനെ അറിയിച്ചതും ശരീരഭാഗങ്ങൾ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ ഇടപെട്ടതിനുമാണ് പ്രശംസ.

Ads by Google
Monday 03 Nov 2025 04.20 PM
YOU MAY BE INTERESTED
Ads by Google
Ads by Google