Friday, March 20, 2026 Last Updated 11 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Monday 03 Nov 2025 02.38 PM

യുവതി പ്രണയം നിരസിച്ചു; യുവതിയുടെ അച്ഛനെ വെടിവച്ച് കൊന്ന് 23 കാരന്‍

ഇയാളിൽ നിന്ന് തോക്ക്, തിരകൾ, ഐഫോൺ, മോട്ടോർ സൈക്കിൾ എന്നിവ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
daughter, refuses

നോയിഡയില്‍ വിവാഹാഭ്യർത്ഥന നിരസിച്ചതിന് 23കാരൻ പെൺകുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തി. ദീപക് ഗോസ്വാമി എന്ന മൂന്നാം വ‍ർഷ ബിഫാം വിദ്യാർത്ഥിയാണ് അറസ്റ്റിലായത്. 2022 മുതൽ മെഡിക്കൽ റെപ് ജോലിയാണ് ദീപക് ചെയ്തിരുന്നത്. ഗ്രേറ്റർ നോയിഡയിൽ സ്ഥല കച്ചവടം ചെയ്തിരുന്ന 45കാരനായ മഹിപാൽ ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ മകളെ ദീപകിന് വിവാഹം ചെയ്യാൻ താൽപര്യമുണ്ടായിരുന്നു. എന്നാൽ യുവതി താൽപര്യമില്ലെന്ന് പ്രതികരിച്ചതിന് പിന്നാലെയാണ് യുവതിയുടെ പിതാവിനെ കൊലപ്പെടുത്തിയത്. ഇയാളിൽ നിന്ന് തോക്ക്, തിരകൾ, ഐഫോൺ, മോട്ടോർ സൈക്കിൾ എന്നിവ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

കൊല്ലപ്പെട്ട 45കാരൻ ഗൗതം ബുദ്ധ നഗറിലെ ബംബാവാഡ് സ്വദേശിയാണ് . ഇയാളുടെ നെഞ്ചിൽ രണ്ട് തവണയാണ് 23കാരൻ നിറയൊഴിച്ചത്. മഹിപാലിന്റെ മൃതദേഹം ഈസ്റ്റേൺ പെരിഫെറൽ എക്സ്പ്രസ് വേയിൽ നിന്നാണ് കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് വഴിയാത്രക്കാർ മധ്യവയസ്കനെ പരിക്കേറ്റ നിലയിൽ കണ്ട വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

അൻപതിലേറെ സിസിടിവി പരിശോധിച്ചതിലാണ് അക്രമിയിലേക്കുള്ള സൂചന ലഭിച്ചത്. മഹിപാൽ മകളുടെ വിവാഹം ഡിസംബർ മാസത്തിൽ നടത്താൻ തീരുമാനിച്ചതാണ് 23കാരനെ പ്രകോപിതനാക്കിയത്.

Ads by Google
Monday 03 Nov 2025 02.38 PM
YOU MAY BE INTERESTED
Ads by Google
Ads by Google