കോയമ്പത്തൂർ: സ്വകാര്യ കോളജിലെ എംബിഎ വിദ്യാർഥിനിയായ 19 വയസ്സുകാരി കൂട്ട ബലാത്സംഗത്തിനിരയായി. കോയമ്പത്തൂർ രാജ്യാനു വിമാനത്താവളത്തിനു സമീപം വൃന്ദാവൻ നഗറിൽ സുഹൃത്തുമായി കാറിൽ സംസാരിച്ചുകൊണ്ടിരുന്ന വിദ്യാർഥിനിയെയാണ് മൂന്നംഗ സംഘം ബലാത്സംഗം ചെയ്തത്. ഇരുചക്രവാഹനത്തിൽ എത്തിയ സംഘം കാറിൽ ഉണ്ടായിരുന്ന വിദ്യാർഥിനിയെ വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.
തുടർന്ന് ഒറ്റപ്പെട്ട സ്‌ഥലത്ത് കൊണ്ടുപോയി യുവതിയെ ബലാത്സംഗം ചെയ്ത ശേഷം പ്രതികൾ കടന്നുകളഞ്ഞു. പരുക്കേറ്റ കാമുകൻ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് തിരച്ചിൽ നടത്തുകയും കോയമ്പത്തൂർ വിമാനത്താവളത്തി നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള സ്വകാര്യ കോളജിനു പിന്നിലെ ഒറ്റപ്പെട്ട സ്‌ഥലത്ത് പെൺകുട്ടിയെ കണ്ടെത്തുകയുമായിരുന്നു.
പുലർച്ചെ 4 മണിയോടെയാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിൽപാളയത്തിനു സമീപത്തു നിന്ന് ഇരുചക്ര വാഹനം മോഷ്ടിച്ചാണ് പ്രതികൾ സംഭവ സ്ഥലത്ത് എത്തിയത് എന്നാണ് പോലീസ് പറയുന്നത്. പ്രതികളെ പിടികൂടാൻ ഏഴ് പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. പരുക്കേറ്റ യുവാവിനെ ചികിത്സയ്ക്കായി കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.