കണ്ണൂര്‍: ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടയാളും രക്തസാക്ഷി. കണ്ണൂര്‍ കുന്നോത്ത്പറമ്പ് ഡിവൈഎഫ്‌ഐ സമ്മേളനത്തിലെ അനുശോചന പ്രമേയത്തിലാണ് ഷെറിനെ രക്തസാക്ഷിയാക്കിയത്. കഴിഞ്ഞ വര്‍ഷമാണ് കണ്ണൂര്‍ പാനൂര്‍ മുളിയാംന്തോടിലെ ഷെറില്‍ കൊല്ലപ്പെട്ടത്. ഷെറിലിന് സംഘടനയുമായി ബന്ധമില്ലെന്നായിരുന്നു ഡിവൈഎഫ്‌ഐയുടെ അന്നത്തെ നിലപാട്. ഇതേ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ആളെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ആക്കിയിരുന്നു.