Friday, March 20, 2026 Last Updated 12 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 02 Nov 2025 08.18 PM

ഗാസയിലേക്ക് സഹായവുമായി പോയ ട്രക്കുകൾ തട്ടിയെടുത്ത് ഹമാസ്

ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ നിരീക്ഷിക്കുകയായിരുന്ന ഡ്രോണാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
hamas, hijack

ഗാസയിലേക്ക് ഭക്ഷ്യവസ്തുക്കളുമായി പോയ ട്രക്കുകൾ ഹമാസ് തട്ടിയെടുക്കുന്ന ഡ്രോണ്‍ ദൃശ്യങ്ങൾ പുറത്ത് വിട്ട് യുഎസ്. ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കുന്ന ഒരു വാഹനവ്യൂഹത്തിന്‍റെ ഭാഗമായിരുന്നു കൊള്ളയടിക്കപ്പെട്ട ട്രക്ക്. ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ നിരീക്ഷിക്കുകയായിരുന്ന ഡ്രോണാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കമാൻഡ് ആണ് വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിട്ടത്.

യുഎസ് നേതൃത്വത്തിലുള്ള സിവിൽ-മിലിട്ടറി കോർഡിനേഷൻ സെന്‍റർ , ആവശ്യ സഹായം എത്തിക്കുന്ന ഒരു മാനുഷിക സംഘത്തിന്‍റെ ഭാഗമായി സഞ്ചരിക്കുകയായിരുന്ന ഒരു സഹായ ട്രക്ക് ഹമാസ് സംഘാംഗങ്ങൾ ഒക്ടോബർ 31 ന് കൊള്ളയടിക്കുന്നത് നിരീക്ഷിച്ചു. വടക്കൻ ഖാൻ യൂനിസിലെ ഗാസക്കാർക്ക് അന്താരാഷ്ട്ര പങ്കാളികളിൽ നിന്ന് ആവശ്യമായ സഹായം എത്തിക്കുന്ന ഒരു മാനുഷിക സംഘത്തിന്‍റെ ഭാഗമായി പോവുകയായിരുന്ന ഒരു സഹായ ട്രക്കാണ് ഹമാസ് സംഘാംഗങ്ങൾ കൊള്ളയടിച്ചത്.

Ads by Google
Sunday 02 Nov 2025 08.18 PM
YOU MAY BE INTERESTED
Ads by Google
Ads by Google