Saturday, March 21, 2026 Last Updated 48 Min 29 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 02 Nov 2025 12.08 PM

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

pma salaam

മലപ്പുറം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ലീഗ് നേതാവ് പിഎംഎ സലാം നടത്തിയ അധിക്ഷേപ പരാമര്‍ശത്തെ തള്ളി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ഭരണകൂടത്തിന്റെ വീഴ്ചകളെ ചൂണ്ടിക്കാണിക്കുക എന്നത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തമാണ്. അത് ജനാധിപത്യത്തിന്റെ ഭാഗമാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

രാഷ്ട്രീയമായ വിമര്‍ശനങ്ങള്‍ വേണ്ടതു തന്നെയാണ്. എന്നാല്‍ രാഷ്ട്രീയമായി വിമര്‍ശിക്കുന്നത് വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് പോകരുത്. അത് ഒരിക്കലും നല്ല കാര്യമല്ല. വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് പോകാതെ എല്ലാവരും സൂക്ഷ്മ പാലിക്കേണ്ടതാണ്. മുസ്ലിം ലീഗ് പാര്‍ട്ടിയുടെ നയവും അതാണെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

Ads by Google
Sunday 02 Nov 2025 12.08 PM
YOU MAY BE INTERESTED
Ads by Google
Ads by Google