Saturday, March 21, 2026 Last Updated 44 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 01 Nov 2025 04.53 PM

താമരശ്ശേരി ബിഷപ്പിന് വധഭീഷണി; അന്വേഷണം

investigation

കോഴിക്കോട്: താമരശ്ശേരി ബിഷപ്പിന് വധഭീഷണി. ഊമക്കത്തിലൂടെയാണ് വധഭീഷണി എത്തിയത്. കത്ത് താമരശ്ശേരി പൊലീസിന് കൈമാറി. താമരശ്ശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയലിന്‍റെ ഓഫീസിലാണ് കത്ത് ലഭിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. നിലവിൽ ഓസ്ട്രേലിയൻ പര്യടനത്തിലാണ് താമരശ്ശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയൽ. ഇസ്ലാമിക് ഡിഫൻസ് ഫോഴ്സ് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ പേരിൽ അബ്ദുൽ റഷീദ് എന്നയാളാണ് കത്തയച്ചത്. ഈരാറ്റുപേട്ടയിലെ വിലാസത്തിലാണ് കത്ത്. ക്രൈസ്തവ സമുദായത്തിനെതിരെയാണ് കത്തിലെ പരാമർശങ്ങൾ. ബിഷപ്പിനെ മാത്രം ലക്ഷ്യമിട്ടല്ല പരാമർശങ്ങളെന്നാണ് പൊലീസ് നൽകുന്ന വിവരം.

Ads by Google
Saturday 01 Nov 2025 04.53 PM
YOU MAY BE INTERESTED
Ads by Google
Ads by Google