Saturday, March 21, 2026 Last Updated 48 Min 26 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 01 Nov 2025 10.33 AM

ജാതിവഴക്കുമായി ബന്ധപ്പെട്ട് യുവാവിനെ കൊലപ്പെടുത്തി ; തമിഴ്‌നാട്ടില്‍ ഒമ്പത് പേരെ കോടതി ജീവപര്യന്തത്തിന് ശിക്ഷിച്ചു

uploads/news/2025/11/808578/imprisonment.jpg

മയിലാടുതുറൈ: ജാതിവഴക്കുമായി ബന്ധപ്പെട്ട് യുവാവിനെ കൊലപ്പെടുത്തിയതിന് തമിഴ്‌നാട്ടില്‍ ഒമ്പത് പേര്‍ക്ക് ജീവപര്യന്തം. 2022 ല്‍ കോത സ്ട്രീറ്റിലെ ആര്‍ കണ്ണനെ കൊലപ്പെടുത്തിയതിന് ഡി കതിരവന്‍, ജി ദേവ, എക്‌സ് സേതു, എം സന്തോഷ്, പി ദിവാകര്‍, കെ കാര്‍ത്തിക്, എസ് സുഭാഷ് ചന്ദ്രബോസ്, എം ഹരീഷ്, കെ പൃഥ്വിരാജ് എന്നിവരെ ജഡ്ജി ഡോ. സത്യമൂര്‍ത്തി എല്‍.എസ് കുറ്റക്കാരായി വിധിച്ചു.

27 വയസ്സുള്ള കുറ്റകൃത്യപശ്ചാത്തലമുള്ള മയിലാടുതുറൈ ടൗണ്‍ സെക്രട്ടറിയുമായിരുന്നു കണ്ണന്‍ എന്നയാളെ കൊലപ്പെടുത്തിയ കേസില്‍ 22 പ്രതികളാണ് ഉണ്ടായിരുന്നത്. ഇവരില്‍ ഒമ്പത് പേരെ ജില്ലാ, സെഷന്‍സ് കോടതി വെള്ളിയാഴ്ച ജീവപര്യന്തം തടവിന് ശിക്ഷ വിധിച്ചു. കേസ് വിചാരണയ്ക്കിടെ പ്രതികളില്‍ ഒരാള്‍ കൊല്ലപ്പെട്ടപ്പോള്‍, മറ്റ് 12 പേരെ വെറുതെവിട്ടു. പ്രതികളില്‍ ഓരോരുത്തര്‍ക്കും 2,000 രൂപ പിഴയും വിധിച്ചു.

കേസിലെ മറ്റൊരു പ്രതിയായ പ്രഭാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ശിക്ഷ വിധിക്കുന്നതിന് മുമ്പ് ഓക്‌സിജന്‍ പിന്തുണയും നല്‍കി. വെള്ളിയാഴ്ച ആംബുലന്‍സില്‍ കോടതിയില്‍ എത്തിച്ചെങ്കിലും അകത്ത് ഹാജരാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ജഡ്ജി ആംബുലന്‍സ് നിര്‍ത്തിയിരുന്ന പോര്‍ട്ടിക്കോയിലേക്ക് പോയി, അകത്ത് കിടന്ന പ്രഭാകരനെ മറ്റ് 11 പേരോടൊപ്പം കുറ്റവിമുക്തനാക്കിയതായി അറിയിച്ചു.

2021 നവംബര്‍ 20 നായിരുന്നു കേസിനാസ്പദമായ സംഭവം ദളിത് സാമൂഹ്യപ്രവര്‍ത്തകനും നേതാവുമായ കതിരവന്‍ (41) കലൈഞ്ജര്‍ നഗറിലെ ഒരു ഹോട്ടലില്‍ പുലര്‍ച്ചെ 1.30 ഓടെ 'ജയ് ഭീം' എന്ന തമിഴ് ചിത്രത്തെക്കുറിച്ച് സുഹൃത്തുക്കളുമായി ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിരുന്ന സമയത്ത് കണ്ണനും കൂട്ടാളികളും അവിടേയ്ക്ക് വരികയും സംഭാഷണത്തെച്ചൊല്ലി കതിരവനും സംഘവുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. പിന്നാലെ കണ്ണനും സംഘവും കതിരവനെ ആക്രമിക്കുകയും അദ്ദേഹത്തിന് ചെറിയ പരിക്കുകള്‍ സംഭവിക്കുകയും ചെയ്തു.

ആക്രമണത്തെത്തുടര്‍ന്ന്, മയിലാടുതുറൈ ടൗണ്‍ പോലീസ് 1989 ലെ എസ്സി/എസ്ടി (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും കണ്ണനെയും അഞ്ച് കൂട്ടാളികളെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒരു വര്‍ഷത്തിനുള്ളില്‍, 2022 ഓഗസ്റ്റ് 17 ന്, രാത്രി 10.30 ഓടെ, കതിരവന്റെ നേതൃത്വത്തിലുള്ള ഒരു സംഘം കണ്ണനെയും പരിചയക്കാരനായ രഞ്ജിത്തിനെയും പുതിയ മയിലാടുതുറൈ ബസ് സ്റ്റാന്‍ഡിന് സമീപം മോട്ടോര്‍ സൈക്കിളില്‍ പോകുമ്പോള്‍ ഇവരെ ആക്രമിച്ചു. കതിരവനും കൂട്ടാളികളും ഇരുവരെയും വെട്ടി പരിക്കേല്‍പ്പിച്ചു. കണ്ണന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ രഞ്ജിത്ത് രക്ഷപ്പെട്ടു.

അന്വേഷണങ്ങള്‍ക്ക് ശേഷം, കതിരവനും മറ്റ് 21 പേരും അറസ്റ്റിലായി. അക്രമം അവിടെ അവസാനിച്ചില്ല, 2024 മാര്‍ച്ച് 20 ന് കണ്ണന്റെ സഹോദരന്‍ ചന്ദ്രമോഹനും കൂട്ടാളികളും കണ്ണന്റെ കൊലപാതകത്തിലെ പ്രതികളില്‍ ഒരാളായ അജിത് കുമാറിനെയും (26) കൊലപ്പെടുത്തിയതായി ആരോപിക്കപ്പെടുന്നു. തുടര്‍ന്ന് കൊലപാതകക്കുറ്റം ചുമത്തി 1989 ലെ എസ്സി/എസ്ടി (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരവും 11 പ്രതികളെ അറസ്റ്റ് ചെയ്തു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ സിയോണ്‍ ഹാജരായി.

Ads by Google
Saturday 01 Nov 2025 10.33 AM
YOU MAY BE INTERESTED
Ads by Google
Ads by Google