Saturday, March 21, 2026 Last Updated 48 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 01 Nov 2025 10.08 AM

അതിദാരിദ്ര്യമുക്ത കേരളം: പ്രഖ്യാപനം ശുദ്ധതട്ടിപ്പെട്ട് പ്രതിപക്ഷം ; സഭ ബഹിഷ്‌ക്കരിച്ചു

uploads/news/2025/11/808575/pinarayi-and-vd-satheeshan.gif

തിരുവനന്തപുരം: കേരളത്തെ അതി ദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാന്‍ വിളിച്ചു ചേര്‍ത്ത നിയമസഭാ സമ്മേളനം ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷം. സഭാ നടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. പ്രഖ്യാപനത്തെ ശുദ്ധ തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിളിച്ചു. എല്ലാ പത്രങ്ങളിലും പരസ്യം കൊടുത്തിട്ട് അത് കേള്‍ക്കാന്‍ ഞങ്ങളെ വിളിക്കുന്നത് എന്തിനാണെന്ന് ചോദിച്ചു.

അതേസമയം എന്തിനാണ് പ്രഖ്യാപനത്തെ പ്രതിപക്ഷം ഭയപ്പെടുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. 2025 നവംബര്‍ ഒന്നിന് അതി ദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുമെന്ന് നേരത്തെ പറഞ്ഞിട്ടുള്ളതാണെന്നും പറഞ്ഞു. എത് ചരിത്രപ്രധാനമായ ഒരു കാര്യമാണ്. അതുകൊണ്ടാണ് നിയമസഭ വിളിച്ച് ലോകത്തെ അറിയിക്കുന്നത്. തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലം കൊണ്ടാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നടപ്പാക്കാന്‍ കഴിയുന്ന കാര്യങ്ങളേ പറയാറുള്ളൂ എന്നും പറയുന്ന കാര്യം നടപ്പിലാക്കുമെന്നും അതുകൊണ്ടാണ് ജനങ്ങള്‍ ഞങ്ങള്‍ക്ക് വീണ്ടും വീണ്ടും അംഗീകാരം നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവ് ഉന്നയിച്ച കാര്യം തീര്‍ത്തും അപ്രസക്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയമസഭ ബഹിഷ്‌കരിച്ച പ്രതിപക്ഷത്തെ ചരിത്രം കുറ്റക്കാരന്‍ എന്ന് വിധിക്കുമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി എം ബി രാജേഷ് വിമര്‍ശിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് കേരളത്തെ അതിദാരിദ്ര്യവിമുക്ത സംസ്ഥാനമായുള്ള പ്രഖ്യാപനം മന്ത്രിമാരുടേയും സാസ്‌ക്കാരിക നായകന്മാരുടെയും സാന്നിദ്ധ്യത്തില്‍ പ്രഖ്യാപിക്കുക.

Ads by Google
Ads by Google
Ads by Google