Saturday, March 21, 2026 Last Updated 43 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 01 Nov 2025 09.52 AM

വാര്‍ഡു വിഭജനത്തില്‍ മാറിപ്പോയി ; തൃക്കാക്കരയില്‍ രണ്ടു സീറ്റുകളില്‍ പരസ്പരം മത്സരിക്കാന്‍ സിപിഐയും സിപിഎമ്മും

uploads/news/2025/11/808574/CPI-CPIM.jpg

കൊച്ചി: പിഎംശ്രീയില്‍ ഇടഞ്ഞു നിന്ന ശേഷം എല്ലാം കോംപ്രമൈസായതിന് പിന്നാലെ പ്രാദേശിക മേഖലയിലും ഇടതുമുന്നണിയിലെ വമ്പന്മാര്‍ തമ്മില്‍ പോര്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പരസ്പരം നേരിടാനൊരുങ്ങുകയാണ് സിപിഎമ്മും സിപിഐ യും. എറണാകുളം തൃക്കാക്കരയില്‍ ഒറ്റയ്ക്ക് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ ജില്ലാ നേതൃത്വത്തിന് കത്ത് നല്‍കിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

ഇന്നലെ നടന്ന ചര്‍ച്ചയും പരാജയപ്പെട്ടിരിക്കെ മുന്നണിവിട്ട് മത്സരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. തൃക്കാക്കര മുനിസിപ്പാലിറ്റിയി സിപിഐയുടെ രണ്ട് സിറ്റിംഗ് സീറ്റുകളെ ചൊല്ലിയുള്ള തര്‍ക്കമാണ് പൊട്ടിത്തെറിയിലേക്ക് എത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ വാര്‍ഡ് വിഭജനം വന്നപ്പോള്‍ സിപിഐഎം മത്സരിച്ചിരുന്ന ചില വാര്‍ഡുകള്‍ മറ്റു വാര്‍ഡുകളായി രൂപാന്തരപ്പെട്ടിരുന്നു.

സിപിഐയുടെ സീറ്റുകളില്‍ പെടുന്ന വാര്‍ഡുകളിലേക്കാണ് അത് കൂട്ടിച്ചേര്‍ക്കപ്പെട്ടത്. അതാണ് ഇപ്പോള്‍ തര്‍ക്കമായി മാറിയത്. അറിയപ്പെടുന്നത്. ആ രണ്ട് സീറ്റുകള്‍ തങ്ങള്‍ക്ക് വേണമെന്ന് സിപിഐഎം ആവശ്യപ്പെടുകയും ചെയ്തു.

ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല എന്നുള്ളതാണ് സിപിഐയുടെ നിലപാട്. പ്രാദേശിക തലത്തില്‍ ഉള്‍പ്പെടെ പലതവണ ചര്‍ച്ച ചെയ്തിട്ടും സിപിഐഎം ആ വാര്‍ഡുകള്‍ വിട്ടുകൊടുക്കില്ലെന്ന നിലപാട് വന്നതോടെയാണ് സിപിഐയുടെ തൃക്കാക്കര സിറ്റി യൂണിറ്റ് ഇപ്പോള്‍ ജില്ലാ നേതൃത്വത്തിന് മുന്നണി വിട്ട് ഒറ്റയ്ക്ക് മത്സരിക്കാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരിക്കുന്നത്.

ഇന്നലെയും സംഭവത്തില്‍ ചര്‍ച്ച നടന്നിരുന്നു. പക്ഷേ ഈ ചര്‍ച്ചയില്‍ തീരുമാനമായിട്ടില്ല. ഇതോടുകൂടിയിട്ടാണ് ഇടതുപക്ഷം ഭരണത്തില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന തൃക്കാക്കര നഗരസഭയില്‍ മുന്നണിയിലെ പ്രധാന രണ്ട് കക്ഷികള്‍ തമ്മില്‍ നേര്‍ക്കുനേര്‍ മത്സരിക്കാനുള്ള ഒരു സാഹചര്യം ഉണ്ടാകുന്നത്. പ്രശ്‌നം പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

Ads by Google
Saturday 01 Nov 2025 09.52 AM
YOU MAY BE INTERESTED
Ads by Google
Ads by Google