Saturday, March 21, 2026 Last Updated 45 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 01 Nov 2025 07.38 AM

കേരളം അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമായി മാറുന്നു ; മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപനം നടത്തും

uploads/news/2025/11/808530/pinarayi-chief-minister.gif

തിരുവനന്തപുരം: കേരളത്തിന്റെ 69 ാമത് ജന്മദിനത്തില്‍ അതി ദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറുന്നു. ഇന്ന് ചേരുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ മുഖ്യമന്ത്രി കേരളത്തെ അതിദരിദ്ര വിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കും. ശനിയാഴ്ച സഭ ചേരുന്നതിന് പ്രത്യേക അനുമതി വേണമെന്നതിനാല്‍ ബന്ധപ്പെട്ട ചട്ടം സസ്‌പെന്‍ഡ് ചെയ്തു കൊണ്ടായിരിക്കും സമ്മേളന നടപടികള്‍ ആരംഭിക്കുക.

ഇന്ന് ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപനം നടത്തും. വൈകിട്ട് 3.30 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതുപ്രഖ്യാപനം നടക്കും. എല്ലാ മന്ത്രിമാരും ചലച്ചിത്രതാരങ്ങളായ കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും പങ്കെടുക്കും. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക പരിപാടിയും നടത്തും. ഭക്ഷണം, താമസ സൗകര്യം, ചികിത്സ എന്നിവ ലഭിക്കാതെ ഒരാള്‍ പോലും കേരളത്തിലില്ല എന്ന് ഉറപ്പുവരുത്തുന്നതിന് കൂടിയാണ് ഈ പ്രഖ്യാപനം.

എല്‍ഡിഎഫ് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് പ്രഖ്യാപനം. അതേസമയം ഇതിനെതിരേ പ്രതിപക്ഷം ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. അതി ദരിദ്രരില്ലാത്ത സംസ്ഥാനമെന്ന പ്രഖ്യാപനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ആദിവാസി വിഭാഗങ്ങള്‍ അടക്കം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഘട്ടത്തില്‍ നടത്തുന്ന പ്രഖ്യാപനം ചെപ്പടി വിദ്യയാണെന്നാണ് ആരോപിച്ചിരിക്കുകയാണ്.

Ads by Google
Ads by Google
Ads by Google