Saturday, March 21, 2026 Last Updated 43 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Friday 31 Oct 2025 08.43 AM

പ്രിയങ്കഗാന്ധിയുടേത് രാഷ്ട്രീയ അവസരവാദം; പിഎംശ്രീയില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍

uploads/news/2025/10/808440/priyanka-gandhi-close.jpg

ന്യൂഡല്‍ഹി: പി.എം.ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം നടത്തിയ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ്‌നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. പ്രിയങ്കാഗാന്ധി വസ്തുതകളെ വളച്ചൊടിക്കുന്നുവെന്നും നിരുത്തരവാദപരവും തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകളിലൂടെയും രാജ്യത്തെ വിദ്യാഭ്യാസ വിദഗ്ധരെ അപമാനിക്കുന്നെന്നും ധര്‍മേന്ദ്ര പ്രധാന്‍ ചൂണ്ടിക്കാട്ടി.

പിഎം ശ്രീ പദ്ധതി സംബന്ധിച്ച് സര്‍ക്കാരിന് ഇപ്പോഴും വ്യക്തതയില്ലെന്നും രണ്ട് വള്ളത്തില്‍ കാലുവെയ്ക്കരുതെന്നും പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. പ്രിയങ്ക നടത്തിയ പരാമര്‍ശങ്ങള്‍ അജ്ഞതയുടെയും രാഷ്ട്രീയ അവസരവാദത്തിന്റെയും പ്രകടനമാണെന്നും പഴയ രാഷ്ട്രീയ രാജവംശങ്ങളുടെ അംഗീകാരം ആവശ്യമില്ലാത്ത ഒരു ഇന്ത്യ എന്ന ആശയത്തെയാണ് പ്രിയങ്ക എതിര്‍ക്കുന്നതെന്നും പറഞ്ഞു.

പതിറ്റാണ്ടുകളായി വിദ്യാഭ്യാസം രാഷ്ട്രീയ വാചാടോപവും അവഗണനയുമായി ചുരുങ്ങിയതില്‍ പ്രകടമായ അസ്വസ്ഥതയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികളെ ശാക്തീകരിക്കുന്നത് പ്രത്യയശാസ്ത്രപരമാണെങ്കില്‍ രാഷ്ട്രനിര്‍മ്മാണമാണ് ആ പ്രത്യയശാസ്ത്രമെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. പിഎം ശ്രീയില്‍ കേരള സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വയനാട് എം പി പ്രിയങ്ക ഗാന്ധി രംഗത്തുവന്നിരുന്നു.

ഇത്തരത്തിലുള്ള വിഷയങ്ങളില്‍ സ്വന്തമായി നിലപാടെടുക്കാന്‍ കഴിയണമെന്നും നിലപാട് എന്താണെന്ന് വ്യക്തമാക്കാന്‍ കഴിയണമെന്നും പ്രിയങ്ക പറഞ്ഞിരുന്നു. അതേസമയം പി.എം ശ്രീ പദ്ധതി മരവിപ്പിക്കാനാള്ള മന്ത്രിസഭാ തീരുമാനം കേന്ദ്രത്തെ ഇന്നോ നാളെയോ അറിയിക്കും.

Ads by Google
Friday 31 Oct 2025 08.43 AM
YOU MAY BE INTERESTED
Ads by Google
Ads by Google