Saturday, March 21, 2026 Last Updated 46 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 30 Oct 2025 04.58 PM

ഖനനത്തിനിടെ കുവൈത്തിൽ 4000 വർഷം പഴക്കമുള്ള ദിൽമൺ ക്ഷേത്രം കണ്ടെത്തി

ഫൈലക ദ്വീപിൽ ഏകദേശം നാലായിരം വർഷം മുമ്പുള്ള ദിൽമൺ നാഗരികതയുടെ ശേഷിപ്പുകളാണ് ഈ പുതിയ കണ്ടെത്തൽ
kuwait

കുവൈത്തില്‍ വെങ്കലയുഗത്തിലെ ഒരു ക്ഷേത്രം കൂടി കണ്ടെത്തിയതായി നാഷണൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്സ് ആൻഡ് ലെറ്റേഴ്‌സ് പ്രഖ്യാപിച്ചു. ഫൈലക ദ്വീപിൽ ഏകദേശം നാലായിരം വർഷം മുമ്പുള്ള ദിൽമൺ നാഗരികതയുടെ ശേഷിപ്പുകളാണ് ഈ പുതിയ കണ്ടെത്തൽ. 2025ലെ പുരാവസ്തു ഖനന സീസണിന്‍റെ ഭാഗമായി കുവൈത്ത്-ഡാനിഷ് സംയുക്ത സംഘവുമായി സഹകരിച്ചാണ് ഈ കണ്ടെത്തൽ നടത്തിയത്.

കഴിഞ്ഞ സീസണിൽ കണ്ടെത്തിയ മറ്റൊരു ക്ഷേത്രത്തിന് താഴെയായി സ്ഥിതി ചെയ്യുന്ന ദിൽമൺ നാഗരികതയുടെ പൂർണ്ണമായ രൂപകൽപ്പനയിലുള്ള വെങ്കലയുഗ ക്ഷേത്രം കണ്ടെത്താൻ ഖനന സംഘത്തിന് കഴിഞ്ഞതായി കൗൺസിലിന്റെ ആക്ടിംഗ് അസിസ്റ്റൻ്റ് സെക്രട്ടറി ജനറൽ ഫോർ ആൻ്റിക്വിറ്റീസ് ആൻഡ് മ്യൂസിയംസ്, മുഹമ്മദ് ബിൻ റിദ പറഞ്ഞു. ഒരേ സ്ഥലത്ത്, ഒന്നിന് മുകളിലായി മറ്റൊന്ന് എന്ന നിലയിൽ, രണ്ട് ക്ഷേത്രങ്ങൾ നിലനിന്നിരുന്നുവെന്ന് സംഘം സ്ഥിരീകരിച്ചു. ഏകദേശം 4,000 വർഷം മുമ്പുള്ള ദിൽമൺ നാഗരികതയുടെ കാലഘട്ടത്തിൽപ്പെട്ടതാണ് ഇവ രണ്ടും.

Ads by Google
Thursday 30 Oct 2025 04.58 PM
YOU MAY BE INTERESTED
Ads by Google
Ads by Google