Saturday, March 21, 2026 Last Updated 41 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 30 Oct 2025 04.29 PM

ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ; കട്ടിളപാളി തട്ടിപ്പ് കേസിൽ അറസ്റ്റ് ഉടന്‍

തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് ഉണ്ണികൃഷ്ണൻ പോറ്റിയെ മാറ്റും.
unnikrishnan potti

എസ്ഐടി കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയെ കോടതി റിമാന്‍ഡ് ചെയ്തു. പോറ്റിയെ റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മഡജിസ്ട്രേറ്റ് കോടതിയിൽ 14 ദിവസത്തെ കസ്റ്റഡിയില്‍ കഴിയുന്ന പശ്ചാത്തലത്തിലാണ്ഹാജരാക്കിയത്. തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് ഉണ്ണികൃഷ്ണൻ പോറ്റിയെ മാറ്റും.

എസ്.ഐ.ടി ദ്വാരപാലക പാളികളിലെ സ്വർണ കൊള്ളയ്ക്ക് പുറമെ കട്ടിളപാളികളിലെ സ്വർണ കവർച്ചയിൽ കൂടി പോറ്റിയെ അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ ഇന്ന് കോടതിയിൽ നൽകി. കേസിലെ രണ്ടാം പ്രതി മുരാരി ബാബുവിനെ രണ്ട് കേസുകളിലും പ്രത്യേക സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരെയും ഒരുമിച്ചുള്ള ചോദ്യം ചെയ്യലാണ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയത്. സ്വർപാളികൾ ചെമ്പ് പാളികൾ എന്ന് രേഖപ്പെടുത്തിയതിലെ ഗൂഢാലോചനയിലാണ് ചോദ്യം ചെയ്യൽ. നേരത്തെ ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ ഉണ്ണികൃഷ്ൻ പോറ്റിയും കൂട്ടാളികളും കവർച്ച ചെയ്ത സ്വർണത്തിന് തത്യുമായ സ്വർണം പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തെളിവെടുപ്പിൽ കണ്ടെടുത്ത ബാക്കി സ്വർണവും റാന്നി കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ദിവസം 608 ഗ്രാം സ്വർണ്ണം ഹാജരാക്കിയിരുന്നു.

അതേസമയം, എസ്ഐടി. രേഖകൾ നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. ഇനി സാവകാശം നൽകാനാകില്ലെന്നും എസ്ഐടി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Ads by Google
Thursday 30 Oct 2025 04.29 PM
YOU MAY BE INTERESTED
Ads by Google
Ads by Google