മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രഖ്യാപനങ്ങൾ തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഖ്യാപനങ്ങളാണ് നടത്തിയത്. ആശ വർക്കർമാരോട് ചെയ്തത് ക്രൂരതയാണ്. അടുത്ത തവണ പിണറായി വിജയൻ മുഖ്യമന്ത്രി ആകില്ലെന്ന് അദ്ദേഹത്തിന് അറിയാം. പ്രഖ്യാപനങ്ങൾ നടപ്പാക്കേണ്ടത് അടുത്ത സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീ പദ്ധതിയിൽ ബിജെപിയും സിപിഎമ്മും തമ്മിലുള്ള അന്തർധാരയുണ്ട്. സിപിഐയെ സിപിഎം കളിപ്പിക്കുകയായിരുന്നു. MOU ഒപ്പിട്ടിട്ട് എങ്ങനെ റദ്ദാക്കുമെന്നും അദ്ദേഹം ചോദിച്ചു.
തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വമ്പന്‍ പ്രഖ്യാപനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. ക്ഷേമപെന്‍ഷന്‍ 1,600ല്‍ നിന്നും 400 രൂപ കൂട്ടി രണ്ടായിരം രൂപയാക്കി. പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പ്രതിമാസം ആയിരം രൂപ നല്‍കും. ആശാ വര്‍ക്കേഴ്‌സിന്റെ ഓണറേറിയം പ്രതിമാസം ആയിരം രൂപ കൂട്ടി. മന്ത്രിസഭാ യോഗത്തിന് ശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനങ്ങള്‍.