Saturday, March 21, 2026 Last Updated 43 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 29 Oct 2025 06.14 PM

എംഡിഎംഎ , കഞ്ചാവ് കടത്ത് സംഘത്തെ പിടികൂടുന്നതിനായി ഡോഗ് സ്‌ക്വാഡ് പരിശോധന

വെള്ളറട ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കൊറിയര്‍ സര്‍വീസുകളിലും കെഎസ്ആര്‍ടിസി ഡിപ്പോ, സമീപത്തെ സ്റ്റേഷനറി സ്‌റ്റോറുകള്‍ ഉൾപ്പടെയുള്ള സ്ഥാപനങ്ങളിലുമാണ് ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തിയത്.
police, dog

അതിര്‍ത്തി പ്രദേശത്ത് വര്‍ധിച്ചു വരുന്ന എംഡിഎംഎ , കഞ്ചാവ് കടത്ത് സംഘത്തെ പിടികൂടുന്നതിനായി ഡോഗ് സ്‌ക്വാഡ് പരിശോധന . വെള്ളറട ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കൊറിയര്‍ സര്‍വീസുകളിലും കെഎസ്ആര്‍ടിസി ഡിപ്പോ, സമീപത്തെ സ്റ്റേഷനറി സ്‌റ്റോറുകള്‍ ഉൾപ്പടെയുള്ള സ്ഥാപനങ്ങളിലുമാണ് ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തിയത്.

പോലീസ് സംഘവും ഡാന്‍സഫ് സംഘവുമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. പ്രദേശത്തെ ലഹരി സംഘങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതോടെയായിരുന്നു പരിശോധന. കൊറിയര്‍ സ്ഥാപനങ്ങളില്‍ ലഹരി കൈമാറ്റം നടക്കുന്നതായും വിവരം ലഭിച്ചിരുന്നു. പാഴ്‌സലുകള്‍ തുറന്ന് പരിശോധിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് നായയെ ഉപയോഗിച്ച് പരിശോധന നടത്തിയത്.

Ads by Google
Wednesday 29 Oct 2025 06.14 PM
YOU MAY BE INTERESTED
Ads by Google
Ads by Google