Saturday, March 21, 2026 Last Updated 50 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 29 Oct 2025 11.38 AM

സിപിഐ പ്രതിഷേധം ഫലം കണ്ടു തുടങ്ങുന്നു ; പിഎം ശ്രീ പദ്ധതിയില്‍ ധാരണാപത്രം മരവിപ്പിച്ച് കത്തു നല്‍കിയേക്കും

uploads/news/2025/10/808117/MA-baby.jpg

തിരുവനന്തപുരം: മന്ത്രിസഭായോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നത് ഉള്‍പ്പെടെയുള്ള സിപിഐ പ്രതിഷേധം ഫലം കണ്ടു തുടങ്ങുന്നു. പിഎം ശ്രീ പദ്ധതിയില്‍ ധാരണാപത്രം മരവിപ്പിക്കുന്നുവെന്ന് അറിയിച്ച് കേന്ദ്രത്തിന് സംസ്ഥാനസര്‍ക്കാര്‍ കത്തു നല്‍കിയേക്കും.

സിപിഐ സംസ്ഥാന നേതൃത്വം പരിശോധന നടത്തിയ ശേഷം കത്ത് കൈമാറും. കത്തിന്റെ കരട് സിപിഐഎം സിപിഐയ്ക്കും കൈമാറിയിട്ടുള്ളതായിട്ടാണ് വിവരം. കത്തിന്റെ കരട് സിപിഐഎം തയാറാക്കി സിപിഐ നേതൃത്വത്തിന് കൈമാറുകയായിരുന്നു.

സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജക്ക് അയച്ചു കൊടുത്തു. എംഎ ബേബിയുടെ മധ്യസ്ഥതയിലാണ് ഒത്തുതീര്‍പ്പ്. പിഎം ശ്രീ ധാരണാപത്രം മരവിപ്പിക്കണമെന്നായിരുന്നു സിപിഐ മുന്നോട്ട് വച്ച പ്രധാന ഉപാധി.

മലയാളത്തിലുള്ള കത്ത് ഡി രാജ സിപിഐ സംസ്ഥാന നേതൃത്വത്തിന് കൈമാറി. കത്ത് നല്‍കിയാല്‍ മാത്രം പോരാ. കേന്ദ്രത്തിന് നല്‍കുന്ന കത്ത് സംസ്ഥാന സര്‍ക്കാര്‍ തന്നെ നല്‍കണം. അങ്ങനെ നല്‍കുന്ന കത്ത് പരസ്യപ്പെടുത്തണം. അതായത് കത്ത് നല്‍കിയ വിവരം മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ പരസ്യപ്പെടുത്തണമെന്നാണ് സിപിഐയുടെ നിലപാട്.

തലസ്ഥാനത്ത് ഇതുമായി ബന്ധപ്പെട്ട് തിരക്കിട്ട ചര്‍ച്ചകള്‍ നടന്നിരുന്നു. സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ജനറല്‍ സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുത്തുള്ള അവെയ്ലബിള്‍ സെക്രട്ടേറിയറ്റ് ചേരുകയും ചെയ്തു.

ധാരണാപത്രം മരവിപ്പിക്കുന്നുവെന്ന് അറിയിച്ച് കേന്ദ്രത്തിന് കത്ത് നല്‍കും. മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കടുത്ത നടപടിയിലേക്ക് സിപിഐ കടക്കുമെന്നിരിക്കെയായിരുന്നു സിപിഐഎമ്മിന്റെ നിര്‍ണായക നീക്കം.

Ads by Google
Wednesday 29 Oct 2025 11.38 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google