തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കേ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ കോര്‍ കമ്മിറ്റി രൂപീകരിക്കും. സ്ഥാനാര്‍ഥി നിര്‍ണയം വിജയ സാധ്യത നോക്കി മാത്രം മതിയെന്ന് സംസ്ഥാനത്തെ നേതാക്കള്‍ക്ക് എഐസിസി നിര്‍ദേശം നല്‍കിയിരിക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയമടക്കമുള്ള കാര്യങ്ങള്‍ കോര്‍ കമ്മിറ്റിയായിരിക്കും തീരുമാനിക്കുക.
കെപിസിസിയോ രാഷ്ട്രീയ കാര്യസമിതിയോ ആ സമയങ്ങളില്‍ വിളിച്ചുചേര്‍ക്കുക പ്രായോഗികമല്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോര്‍ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചത്. നേതാക്കള്‍ക്ക് ഇടയില്‍ ഐക്യം ഉണ്ടാകണമെന്ന് സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ് എഐസിസി. ഇന്നലെ നടന്ന ഹൈക്കമാന്‍ഡിന്റെ അടിയന്തര യോഗത്തിലേക്കു ക്ഷണം കിട്ടിയവരെല്ലാം കോര്‍ കമ്മിറ്റിയുടെ ഭാഗമാകും.
നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയം വിജയ സാധ്യത നോക്കി മാത്രം മതിയെന്ന് സംസ്ഥാനത്തെ നേതാക്കള്‍ക്ക് എഐസിസി നിര്‍ദേശം. ഇന്നലെയായിരുന്നു ഹൈക്കമാന്‍ഡുമായി സംസ്ഥാന നേതൃത്വം ചര്‍ച്ച നടത്തിയത്. ഇന്നലെ നടന്ന ചര്‍ച്ചയില്‍ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും എഐസിസി നേതൃത്വം വിലയിരുത്തി. പ്രചാരണ പദ്ധതികളെ കുറിച്ച് കെപിസിസി പ്രസിഡണ്ടും പ്രതിപക്ഷ നേതാവും വിശദീകരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രി മുഖം ഉണ്ടാകില്ലെന്ന് എഐസിസി പറഞ്ഞു.
സുപ്രധാന തീരുമാനങ്ങളെടുക്കാന്‍ കോര്‍ കമ്മിറ്റി രൂപീകരിക്കും. തീരുമാനമെടുക്കാന്‍ കെപിസിസിയോ രാഷ്ട്രീയകാര്യസമിതിയോ വിളിക്കുക പ്രായോഗികമല്ലെന്ന വിലയിരുത്തലിലാണു കോര്‍ കമ്മിറ്റിയെ ഏല്പിക്കുന്നത്. തിരഞ്ഞെടുപ്പിന് ഒറ്റക്കെട്ടായി നേരിടാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കി. മുന്നൊരുക്കങ്ങളില്‍ എഐസിസി നേതൃത്വം സംതൃപ്തി അറിയിച്ചു.