Saturday, March 21, 2026 Last Updated 54 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 29 Oct 2025 08.38 AM

അടിമാലിയില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ അപകടം ; പരിക്കേറ്റ സന്ധ്യയുടെ ഇടതുകാല്‍ മുറിച്ചുനീക്കി

uploads/news/2025/10/808096/accident.jpg

കൊച്ചി: കഴിഞ്ഞദിവസം വീടിനുമുകളില്‍ മണ്ണിടിഞ്ഞുവീണ്ടുണ്ടായ അപകടത്തില്‍ പരിക്കേറ്റ സന്ധ്യയുടെ ഇടതുകാല്‍ മുറിച്ചുനീക്കി. മസിലുകള്‍ ചതഞ്ഞരഞ്ഞ സാഹചര്യത്തില്‍ തിങ്കളാഴ്ച വൈകീട്ട് മുട്ടിന് താഴെയാണ് മുറിച്ചു മാറ്റുകയായിരുന്നു.

അടിമാലി കൂമ്പന്‍പാറയില്‍ കഴിഞ്ഞദിവസം രാത്രിയിലായിരുന്നു വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണതും അപകടമുണ്ടായതും. സന്ധ്യയുടെ ഭര്‍ത്താവ് നെടുമ്പള്ളിക്കുടിയില്‍ ബിജു (45) മരിച്ചിരുന്നു. സന്ധ്യയ്ക്ക് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എട്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തിയിരുന്നു.

ശസ്ത്രക്രിയ നടത്തി രക്തയോട്ടം പുനഃസ്ഥാപിച്ചെങ്കിലും മസിലുകള്‍ ചതഞ്ഞരഞ്ഞതിനാല്‍ കാല്‍ മുറിച്ചുമാറ്റാതെ തരമില്ലെന്നായിരുന്നു ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. രാത്രി 10.20നുണ്ടായ അപകടത്തില്‍ മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് ഇരുവരെയും പുറത്തെടുത്തത്. സന്ധ്യയ്ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.

അപകടസാധ്യത കണക്കിലെടുത്ത് നേരത്തേ പ്രദേശത്തുനിന്നും ബിജുവിന്റെതടക്കം 22 ഓളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിരുന്നു. രാത്രിയില്‍ ഭക്ഷണം കഴിക്കാനായി ഇരുവരും വീട്ടിലെത്തി 20 മിനുട്ടിനകം അപകടം സംഭവിക്കുകയായിരുന്നു. ദേശീയപാതയ്ക്കായി അശാസ്ത്രീയമായി മണ്ണെടുപ്പാണ് അപകടകാരണമായതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Ads by Google
Wednesday 29 Oct 2025 08.38 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google