Saturday, March 21, 2026 Last Updated 55 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 28 Oct 2025 06.42 PM

ലോകം കണ്ട ഏറ്റവും വലിയ ചുഴലിക്കാറ്റ് ജമൈക്കയിലേക്ക്; വൻ ദുരന്തം സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ്

മെലിസ ജമൈക്കയ്ക്ക് മേൽ വൻ ദുരന്തം സൃഷ്ടിക്കുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.
melisa, hurricane

ലോകം കണ്ട ഏറ്റവും വലിയ ചുഴലി. മണിക്കൂറിൽ 282 കിലോമീറ്റർ വേ​ഗം. കരീബിയൻ ദ്വീപ് രാജ്യമായ ജമൈക്കയിലേക്ക് മെലിസ ചുഴലിക്കാറ്റ് എത്തി കാറ്റ​ഗറി അഞ്ചിൽ പെടുന്ന തീവ്രചുഴലിയാണ് മെലിസ. മെലിസ ജമൈക്കയ്ക്ക് മേൽ വൻ ദുരന്തം സൃഷ്ടിക്കുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. വിനാശകരമായ കാറ്റിനും അതിദുരിതം തീർക്കുന്ന വെള്ളപ്പൊക്കത്തിനും കാരണമാകുമെന്ന് യുഎസ് നാഷണൽ ഹരിക്കേൻ സെന്റർ അറിയിച്ചിട്ടുണ്ട്.

ജമൈക്കയിൽ തന്നെ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റായി ഇതുമാറുമെന്നാണ് കാലാവസ്ഥാ വിദ​ഗ്ധർ പറയുന്നത്. പടിഞ്ഞാറൻ ആഫ്രിക്കയുടെ തീരത്ത് ഇടിമിന്നലുകളുടെ കൂട്ടമായാണ് മെലിസ . പിന്നീടത് പടിഞ്ഞാറേക്ക് സഞ്ചരിച്ച് ന്യൂനമർദ്ദമായി പരിണമിച്ചു. ഒക്ടോബർ 21 ന് അത് ചുഴലിലായി രൂപം കൊണ്ടു. ആ ആഴ്ചയുടെ അവസാന പാദത്തോടെ കരീബിയൻ കടലിലൂടെ പടിഞ്ഞാറേക്ക് നീങ്ങിയ മെലിസ കാറ്റ​ഗറി 4ൽ ഉൾപ്പെടുന്ന ചുഴലിക്കാറ്റായി. വീണ്ടും ശക്തി പ്രാപിച്ച് അഞ്ചാം ​കാറ്റ​ഗറിയിൽപെടുന്ന അതിതീവ്ര ചുഴലിയായി.

സഫിർ-സിംപ്സൺ ഹരികെയ്ൻ വിൻഡ് സ്കെയിൽ ഉപയോ​ഗിച്ചാണ് ചുഴലിക്കാറ്റുകളെ തരം തിരിക്കാറുള്ളത്. കാറ്റിന്റെ വേ​ഗതയുടെ അടിസ്ഥാനത്തിലാണ് ഈ തരംതിരിക്കൽ. ഇങ്ങനെ അഞ്ച് വിഭാ​ഗങ്ങളായിട്ടാണ് ചുഴലിക്കാറ്റുകളെ തരംതിരിച്ചിട്ടുള്ളത്. ഇതിൽ ഏറ്റവും ശക്തിയേറിയ അഞ്ചാം കാറ്റ​ഗറിയിലാണ് മെലീസ.

Ads by Google
Tuesday 28 Oct 2025 06.42 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google