Saturday, March 21, 2026 Last Updated 50 Min 45 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 28 Oct 2025 02.19 PM

മലയാളി നഴ്സിങ് വിദ്യാർഥി; എംഡിഎംഎ കേസിൽ പിടിയില്‍

ബംഗളൂരുവിലെ ഷംപുരയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
benguluru, arrest

കേരളത്തിലേക്ക് ബംഗളൂരുവിൽ നിന്ന് എംഡിഎംഎ കടത്തുന്ന സംഘത്തിലെ പ്രധാനിയായ നഴ്സിങ് വിദ്യാർഥി പിടിയിൽ. ബംഗളൂരുവിലെ ഷംപുരയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തേക്ക് ലഹരി കടത്ത് നടത്തിയ സംഭവം അന്വേഷിച്ചെത്തിയ പാറശാല പൊലീസ് ആണ് ബംഗളൂരുവിലെ നഴ്‌സിംഗ് കോളെജ് വിദ്യാർഥിയായ എറണാകുളം അങ്കമാലി കാര്യംപറമ്പ് സ്വദേശി ഡെന്നി ജോസ്(21) നെ പിടികൂടിയത്.

ബംഗളൂരുവിൽ നിന്ന് കഴിഞ്ഞ മാസം 9ന് എം. ഡി. എം. എയുമായെത്തിയ നെയ്യാറ്റിൻകര, വെൺപകൽ സ്വദേശി ശ്യാമിനെ പാറശാല പൊലീസ് പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡെന്നി ജോസിനെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്.

റിമാൻഡിലായിരുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയശേഷം ഇയാളുമായി ബംഗളൂരുവിലെത്തി നടത്തിയ അന്വേഷണത്തിലാണ് ഡെന്നി ജോസ് പിടിയിലാവുന്നത്. പാറശാല എസ്. ഐ ദീപു.എസ്. എസിന്റെ നേതൃത്വത്തിൽ ബംഗളൂരുവിലെത്തിയ പൊലീസ് സംഘം ഒരാഴ്ചയോളം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളെ തിരുവനന്തപുരത്ത് എത്തിച്ച് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Ads by Google
Tuesday 28 Oct 2025 02.19 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google