Saturday, March 21, 2026 Last Updated 53 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 28 Oct 2025 11.37 AM

എലപ്പുള്ളി പഞ്ചായത്തില്‍ സിപിഐഎം പ്രതിഷേധം; ബോര്‍ഡ് യോഗം അട്ടിമറിക്കാന്‍ നീക്കമെന്ന് കോണ്‍ഗ്രസ്

uploads/news/2025/10/807967/CPI.gif

പാലക്കാട്: ബ്രൂവറി വിഷയത്തില്‍ എലപ്പുള്ളി പഞ്ചായത്ത് ഉപരോധിച്ച് സിപിഐഎമ്മിന്റെ വന്‍ പ്രതിഷേധം. ലൈഫ് മിഷന്‍, കുടിവെള്ളം ഉള്‍പ്പെടെ യുള്ള പദ്ധതികളുമായി ബന്ധപ്പെട്ട് പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്ന് ആരോപിച്ചാണ് ഉപരോധം. സ്ഥലത്ത് വന്‍ പോലീസ് സന്നാ ഹമാണ്. പഞ്ചായത്ത് സെക്രട്ടറി അടക്കമുള്ള ജീവനക്കാരെ പഞ്ചായത്തിനകത്തേക്ക് കയറ്റി വിടാന്‍ അനുവദിക്കാതെ സമരക്കാര്‍ നില്‍ക്കുക യാണ്.

ബ്രൂവറിക്കെതിരായ ബോര്‍ഡ് യോഗം അട്ടിമറിക്കാനാണ് സിപിഐഎം ശ്രമമെന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി ആരോപിച്ചു. റോഡ് ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സ്ഥലത്തുണ്ട്. പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രസിഡന്റ് രേവതി ബാബുവിനെ സിപിഐഎം പ്രവര്‍ത്തകര്‍ ഉള്ളിലേക്ക് കടത്തിവിടുന്നില്ല. ഇതേ തുടര്‍ന്നാണ് രേവതി ബാബുവിന്റെ നേതൃത്വത്തില്‍ റോഡ് ഉരോധിച്ചത്.

പ്ലാന്റിനെതിരെ എല്‍ഡിഎഫിലെ ഘടകകക്ഷികളും വിമര്‍ശനം ഉന്നയിച്ചിരുന്നു.. ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നതും കൃഷിയെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന പദ്ധതികള്‍ സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നായിരുന്നു ഉയര്‍ന്ന പ്രധാന വിമര്‍ശനം. എലപ്പുള്ളിയില്‍ ബ്രൂവറി നിര്‍മാണവുമായി ബന്ധപ്പെട്ട് വലിയ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉടലെടുത്തിരുന്നു. പ്രതിപക്ഷമുള്‍പ്പടെ വിഷയത്തില്‍ വ്യാപക പ്രതിഷേധമുയര്‍ത്തി.

Ads by Google
Tuesday 28 Oct 2025 11.37 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google