Saturday, March 21, 2026 Last Updated 49 Min 35 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 28 Oct 2025 07.54 AM

'മൊന്‍ത' ചുഴലിക്കാറ്റ് രാത്രിയോടെ ആന്ധ്രാ തീരംതൊടും ; സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത

uploads/news/2025/10/807911/rain-trissur.gif

തിരുവനന്തപുരം: ബംഗാല്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട 'മൊന്‍ത' ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ ആന്ധ്രാ തീരം തൊടും. മണിക്കൂറില്‍ 110 കി മീ വേഗതയിലാണ് കാറ്റ് വീശുന്നത്. മൊന്‍ത ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ചുഴലിക്കാറ്റിനെ തുടര്‍ന്ന് വിശാഖപട്ടണം വഴി കടന്നുപോകുന്ന 43 ട്രെയിനുകള്‍ റദ്ദാക്കി. ആന്ധ്രപ്രദേശില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍, ആന്ധ്ര, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ആന്ധ്രയിലെ 23 ജില്ലകളിലും മുന്നറിയിപ്പുണ്ട്. ഈ സംസ്ഥാനങ്ങളില്‍ ദേശീയ ദുരന്തനിവാരണസേനയുടെ കൂടുതല്‍ യൂണിറ്റുകളെ നിയോഗിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. കാലാവസ്ഥ പ്രതികൂലമായതോടെ കേരള ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. തൃശൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി ഇന്ന് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

സിബിഎസ്സി, ഐസിഎസ്സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ഉണ്ടായിരിക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ജില്ലാ ശാസ്ത്രമേളക്കും മാറ്റം ഉണ്ടായിരിക്കില്ല. ഇടുക്കിയില്‍ മുന്‍കരുതലിന്റെ ഭാഗമായി മൂന്നാര്‍ ഗ്യാപ്പ് വഴിയുള്ള രാത്രിയാത്ര നിരോധിച്ചിട്ടുണ്ട്.

ദുരന്തബാധിതരുടെ ക്യാമ്പ് പ്രവര്‍ത്തിക്കുന്നതിനാല്‍ അടിമാലി ഗവണ്‍മെന്റ് ഹൈകൂളിലെ എല്‍പി, യുപി വിഭാഗങ്ങള്‍ക്ക് ഇന്ന് അവധിയാണ്. മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ അടിമാലി - മൂന്നാര്‍ പാതയില്‍ അനിശ്ചിതകാലത്തേത്ത് യാത്രാനിരോധനം ഏര്‍പ്പെടുത്തി. ഇനി യാരു അറിയിപ്പുണ്ടാകുന്നതുവരെ ജില്ലയിലൂടെ സഞ്ചരിക്കുന്നവര്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.

Ads by Google
Tuesday 28 Oct 2025 07.54 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google