Saturday, March 21, 2026 Last Updated 56 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Monday 27 Oct 2025 03.23 PM

" ഇത് ന്യൂ ഇന്ത്യ ",മെസി സ്‌കാമില്‍ പെടുമ്പോള്‍ ശ്രദ്ധതിരിക്കാനുള്ള ശ്രമം, തെറ്റ് ചെയ്തവർ ആരായാലും വിടില്ല; രാജീവ്‌ ചന്ദ്രശേഖർ

rajeev chandrasekar

തിരുവനന്തപുരം: മെസി സ്‌കാമില്‍പ്പെടുമ്പോള്‍, വാസവനെതിരെ തെളിവുണ്ടെന്ന് പറയുമ്പോള്‍ ചിലര്‍ ശ്രദ്ധ തിരിക്കാന്‍ തനിക്കെതിരെ ഭൂമി കുംഭകോണ ആരോപണങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. തനിക്കെതിരായ ആരോപണം വസ്തുതയില്ലാത്തതാണെന്നും തന്നെ ടാര്‍ജെറ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ അത് നടക്കില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

രാഷ്ട്രീയം ശുദ്ധീകരിക്കാനാണ് താന്‍ വന്നത്. അത് പൂര്‍ത്തികരിച്ചേ പോകുകയുള്ളുവെന്ന് സംസ്ഥാന അധ്യക്ഷനായി ചുമതയേല്‍ക്കുമ്പോള്‍ താന്‍ പറഞ്ഞിട്ടുണ്ട്. ഇനി ദേവസ്വം ബോര്‍ഡും ദേവസ്വം ദല്ലാള്‍മാരെയും മാധ്യമദല്ലാള്‍മാരെയും ശുദ്ധീകരിച്ചിട്ടേ പോകുകയുള്ളുവെന്നും രാജീവ് ചന്ദ്രശഖര്‍ പറഞ്ഞു.

Ads by Google
Monday 27 Oct 2025 03.23 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google