Saturday, March 21, 2026 Last Updated 53 Min 6 Sec ago Malayalam Edition
Todays E paper
Ads by Google
Monday 27 Oct 2025 02.36 PM

സ്റ്റിക്കര്‍, ലേബല്‍ എന്നിവയില്ല; ആറ്റിങ്ങൽ ബിവറേജസ് വെയർ ഹൗസിൽ കണക്കിൽപ്പെടാത്ത 50 കെയ്സ് മദ്യം കണ്ടെത്തി

സ്റ്റിക്കര്‍, ലേബല്‍ എന്നിവയില്ലാത്തതും കാലപ്പഴക്കം ചെന്നതുമായ മദ്യം, ബിയറുകള്‍, വിലയേറിയ മദ്യം എന്നിവയാണ് വിജിലന്‍സ് കണ്ടെത്തിയത്.
vigilance, warehouse

ബിവറേജസ് കോര്‍പ്പറേഷൻ വെയര്‍ഹൗസില്‍ സംസ്ഥാന വ്യാപകമായ വിജിലന്‍സ് പരിശോധന . ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ നടത്തിയ പരിശോധനയുടെ ഭാഗമായി വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോയിലെ 25 അംഗ സംഘമാണ് ഇന്നലെ ആറ്റിങ്ങലിലെ വെയർഹൗസിൽ റെയ്ഡ് നടത്തിയത്. സ്റ്റിക്കര്‍, ലേബല്‍ എന്നിവയില്ലാത്തതും കാലപ്പഴക്കം ചെന്നതുമായ മദ്യം, ബിയറുകള്‍, വിലയേറിയ മദ്യം എന്നിവയാണ് വിജിലന്‍സ് കണ്ടെത്തിയത്.

കണക്കിൽപ്പെടാത്ത 50 കെയ്സ് മദ്യവും ആറ്റിങ്ങല്‍ വലിയകുന്നിലെ വെയർഹൗസിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. 40,000 കെയ്‌സ് സൂക്ഷിക്കേണ്ട സ്ഥലത്ത് 60,000 കെയ്‌സുകളാണ് കണ്ടെത്തിയത്. ഇവ കണക്കില്‍ ഉള്‍പ്പെട്ടതാണെങ്കിലും 50 കെയ്‌സുകള്‍ കണക്കില്‍പ്പെടാത്തവയാണെന്ന് വിജിലന്‍സ് സംഘം വ്യക്തമാക്കി.

രണ്ട് മാസം മുമ്പ് നടത്തിയ പരിശോധനയില്‍ സ്റ്റോക്കില്‍ വലിയ വ്യത്യാസം കണ്ടിരുന്നു. ഇവ ക്രമപ്പെടുത്താനും നിര്‍ദ്ദേശം നല്‍കിയിരുന്നു. വീണ്ടും ഇതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. എന്നാൽ മടക്കി അയയ്‌ക്കേണ്ടവയും നശിപ്പിക്കേണ്ടതുമായ മദ്യമാണ് അധികമായി കണ്ടെത്തിയതെന്ന് സ്റ്റോര്‍ അധികൃതര്‍ പറയുന്നു.

Ads by Google
Monday 27 Oct 2025 02.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google