Saturday, March 21, 2026 Last Updated 48 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Monday 27 Oct 2025 12.55 PM

പരിശീലന ഓട്ടത്തിനിടെ പോലീസ് ഉദ്യോഗാർഥി കുഴഞ്ഞുവീണ് മരിച്ചു

uploads/news/2025/10/807809/v.jpg

വാടാനപ്പള്ളി: പോലീസ് ടെസ്റ്റ് എഴുതി ഫലം വരാനിരിക്കേ പരിശീലന ഓട്ടത്തിനിടെ ഉദ്യോഗാർഥി കുഴഞ്ഞുവീണ് മരിച്ചു.
തളിക്കുളം സെൻ്ററിനു കിഴക്ക് കുരുട്ടിപ്പറമ്പിൽ സുരേഷിൻ്റെ മകൾ ആദിത്യ (22)യാണ് മരിച്ചത്. ഇന്ന് (തിങ്കളാഴ്ച) രാവിലെ ഏഴോടെ തളിക്കുളം ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിലായിരുന്നു സംഭവം. സിവിൽ പോലീസ് ഓഫീസർ ടെസ്റ്റ് എഴുതി ഫലം കാത്തിരിക്കുന്ന ആദിത്യ തൃപ്രയാറിലെ സ്വകാര്യ സ്ഥാപനത്തിൽ പരിശീലനം തുടരുന്നതിൻ്റെ ഭാഗമായി മറ്റ് ഉദ്യോഗാർഥികളോടൊപ്പം ദേശീയ പാതയിലെ ഹൈസ്കൂൾ ഗ്രൗണ്ടിൽ രാവിലെ ഓടുകയായിരുന്നു. കുറച്ച് ഓടിയ ശേഷം ഷൂവിലെ ലെയ്സ്
കെട്ടുന്നതിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞ് വീണു. ഉടനെ വലപ്പാട് സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചെങ്കിലും അതിനു മുമ്പേ മരണം സംഭവിച്ചു. അച്ഛൻ സുരേഷ് തളിക്കുളത്തെ ഓട്ടോ ഡ്രൈവറാണ്. അമ്മ: കവിത. സഹോദരി: അപർണ(വിദ്യാർഥിനി)

Ads by Google
Monday 27 Oct 2025 12.55 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google