Saturday, March 21, 2026 Last Updated 52 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Monday 27 Oct 2025 11.20 AM

'പിഎം ശ്രീ': കരാറില്‍ നിന്നും പിന്നോട്ട് പോകുക പ്രയാസമെന്ന് വ്യക്തമാക്കി ; ബിനോയ് വിശ്വം മുഖ്യമന്ത്രിയോടും എതിര്‍പ്പ് ആവര്‍ത്തിച്ചു

uploads/news/2025/10/807791/binoy-viswom.gif

തിരുവനന്തപുരം: പിഎം ശ്രീയുമായി ബന്ധപ്പെട്ട് കരാറില്‍ നിന്ന് പിന്നോട്ട് പോകുക പ്രയാസമെന്ന് മുഖ്യമന്ത്രി അറിയിച്ചതായായിരുന്നു വിവരം. ഫണ്ട് പ്രധാനമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും വിവരം. ഫോണില്‍ മുഖ്യമന്ത്രി സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനോയ് വിശ്വവുമായി സംസാരിക്കു കയും വിഷയം ചര്‍ച്ച ചെയ്യുകയുമുണ്ടായിട്ടുണ്ടെന്നാണ് വിവരം. ഈ സംഭാഷണത്തിലും പദ്ധതിക്കെതിരേയുള്ള തങ്ങളുടെ നിലപാട് ബിനോയ് വിശ്വം ആവര്‍ത്തിച്ചു. അതേസമയം മുഖ്യമന്ത്രിയോട് വിഷയം സംസാരിച്ചിട്ടില്ലെന്നാണ് ബിനോയ് വിശ്വം പറഞ്ഞത്.

എല്‍ഡിഎഫിന്റെ ഭാഗമാണ് സിപിഐയും സിപിഐഎമ്മുമെന്നും മുഖ്യമന്ത്രി വിളിച്ചാല്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചയുടെ എല്ലാ വാതിലും എല്‍ഡിഎഫില്‍ എപ്പോഴും ഉണ്ടാകും. അത് തുറന്നു കിടക്കും. എല്‍ഡിഎഫ് എല്‍ഡിഎഫാണ്. ആശയ അടിത്തറയുണ്ട്, രാഷ്ട്രീയ അടി ത്തറയുണ്ട്, പരസ്പര ബന്ധങ്ങളുണ്ട്. ചര്‍ച്ചകള്‍ ഉണ്ടാകും അദ്ദേഹം പറഞ്ഞു. പിഎം ശ്രീയില്‍ ശരിയായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഐയുടെ കമ്മറ്റി കൂടാന്‍ പോവുകയാണെന്നും ആ കമ്മിറ്റി ആശയപരമായും രാഷ്ട്രീയമായും ഏറ്റവും ശരിയായ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐ സംസ്ഥാന എക്സിക്യുട്ടീവിന് മുന്‍പ് മുഖ്യമന്ത്രി സിപിഐ നേതാക്കളുമായി സംസാരിച്ചേക്കുമെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. ബിനോയ് വിശ്വവും മുഖ്യമന്ത്രിയും ഇന്ന് ഒരേ വേദിയിലെത്തുന്നുണ്ട്.

Ads by Google
Monday 27 Oct 2025 11.20 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google