Saturday, March 21, 2026 Last Updated 54 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Monday 27 Oct 2025 10.06 AM

ഒന്നു സെല്‍ഫിയെടുക്കാന്‍ നോക്കിയതാണോ പ്രശ്‌നം ; ഓസ്‌ട്രേലിയന്‍ താരങ്ങളെ കയറിപ്പിടിച്ച അഖില്‍ പോലീസിനോട്

uploads/news/2025/10/807781/australia.gif

ന്യൂഡല്‍ഹി: താരങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളെ കയറിപ്പിടിച്ച സംഭവത്തിലെ പ്രതി അഖീല്‍ ഖാന്‍. ഇന്ത്യയില്‍ ലോകകപ്പിനായി എത്തിയരിക്കുന്ന താരങ്ങള്‍ ഇന്‍ഡോറിലെ ഒരു ഹോട്ടലില്‍ നിന്നും കഫേയിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണത്തിനിരയായത്. അതേസമയം പിന്നീട് ഇയാള്‍ പോലീസിനോട് കുറ്റം സമ്മതിച്ചു. രാവിലെ പിതാവിനെ ഇറക്കാന്‍ പോയതായിരുന്നു 30 കാരനെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തിരികെ വരുമ്പോള്‍ റോബോട്ട് സ്‌ക്വയറിലേക്ക് കളിക്കാര്‍ ഖജ്‌രാനയ്ക്ക് അരികിലൂടെ പോകുന്നത് ഇയാള്‍ കണ്ടു. ആദ്യം ഇവരെ കടന്നുപോയ അഖീല്‍ ബൈക്കില്‍ യു ടേണ്‍ എടുത്തു തിരികെവന്ന് കളിക്കാരെ കയറിപ്പിടിക്കുകയും അതിന് ശേഷം നമ്പര്‍ പോലുമില്ലാത്ത തന്റെ ബൈക്കില്‍ പാഞ്ഞു പോകുകയുമായിരുന്നു. എന്നാല്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ പോലീസ് സിസിടിവി ക്യാമറകള്‍ പരിശോധിച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ അഖീലിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരേയുള്ള മത്സരത്തിന് രണ്ടുദിവസം മുമ്പായിരുന്നു സംഭവം.

സംഭവം ക്രിക്കറ്റ് ഓസ്‌ട്രേലിയ അപലപിക്കുകയും ഞെട്ടല്‍ രേഖപ്പെടുത്തുകയും ചെയ്തു. തങ്ങളുടെ രണ്ടു താരങ്ങള്‍ ചായ കുടിച്ചിട്ട് വരുമ്പോള്‍ മോട്ടോര്‍സൈക്കിളില്‍ എത്തിയ ഒരാള്‍ മോശമായി പെരുമാറുകയും അനുചിതമായി സ്പര്‍ശിക്കുകയും ചെയ്തു. വിവരം ബന്ധപ്പെട്ട സുരക്ഷാ അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു. ലോകകപ്പില്‍ ടോപ്പിലുള്ള ഓസ്‌ട്രേലിയ സെമിഫൈനല്‍ മത്സരത്തിനായി ഒരുങ്ങുകയാണ്. അടുത്ത ദിവസമാണ് സെമിഫൈനല്‍.

Ads by Google
Monday 27 Oct 2025 10.06 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google