Saturday, March 21, 2026 Last Updated 55 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 26 Oct 2025 03.29 PM

തീവ്രവെളിച്ചം ഉപയോഗിച്ചുള്ള മീൻ പിടിത്തം; രണ്ട് ബോട്ടുകള്‍ക്ക് 3.40 ലക്ഷം രൂപ പിഴ ചുമത്തി

മത്സ്യസമ്പത്തിന്‍റെ നാശത്തിനിടയാക്കും വിധം മത്സ്യബന്ധനം നടത്തിയതിനാണ് തമിഴ്‌നാട് തൂത്തൂര്‍ വട്ടവിളാകം സ്വദേശി ഗില്‍ബര്‍ട്ടിന്റെ ‘ലൗ മേരി’ എന്ന ബോട്ടും പുതിയങ്ങാടി കറുപ്പന്‍കണ്ടി സുജിത്തിന്റെ ഉടമസ്ഥതയിലുള്ള ‘ശിവദം' ബോട്ടും പിടിച്ചെടുത്തത്.
boat,

നിയമവിരുദ്ധമായി പെലാജിക് നെറ്റും തീവ്രവെളിച്ച സംവിധാനങ്ങളുമായി മത്സ്യബന്ധനം നടത്തിയ രണ്ട് ബോട്ടുകള്‍ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ പിടികൂടി.

മത്സ്യസമ്പത്തിന്‍റെ നാശത്തിനിടയാക്കും വിധം മത്സ്യബന്ധനം നടത്തിയതിനാണ് തമിഴ്‌നാട് തൂത്തൂര്‍ വട്ടവിളാകം സ്വദേശി ഗില്‍ബര്‍ട്ടിന്റെ ‘ലൗ മേരി’ എന്ന ബോട്ടും പുതിയങ്ങാടി കറുപ്പന്‍കണ്ടി സുജിത്തിന്റെ ഉടമസ്ഥതയിലുള്ള ‘ശിവദം' ബോട്ടും പിടിച്ചെടുത്തത്. ഇരുബോട്ടുകള്‍ക്കുമെതിരെ മറൈന്‍ ഫിഷറീസ് റെഗുലേഷന്‍ ആക്ട് പ്രകാരം നിയമ നടപടി സ്വീകരിച്ച ഉദ്യോഗസ്ഥര്‍ 3.40 ലക്ഷം രൂപ പിഴ ചുമത്തി.

പുതിയാപ്പ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ശ്യാംചന്ദിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് പെലാജിക് നെറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ 'ശിവദം' ബോട്ട് കണ്ടെത്തിയത്. ഈ ബോട്ടിന് പെര്‍മിറ്റ് ഇല്ലായിരുന്നുവെന്നും കണ്ടെത്തി. 2.5 ലക്ഷം രൂപയാണ് ഈ ബോട്ടിന് പിഴ ചുമത്തിയത്. ബേപ്പൂര്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ വി സുനീറിന്റെ നേതൃത്വത്തിലുള്ള പട്രോളിംഗ് സംഘം ബേപ്പൂര്‍ ഹാര്‍ബര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഉയര്‍ന്ന ശേഷിയുള്ള ഹാലജന്‍ ലൈറ്റുകള്‍ ഘടിപ്പിച്ച ‘ലൗ മേരി’ ബോട്ട് കസ്റ്റഡിയില്‍ എടുത്തത്. ഇതിന് 90,000 രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്

Ads by Google
Sunday 26 Oct 2025 03.29 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google