Saturday, March 21, 2026 Last Updated 53 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 26 Oct 2025 12.42 PM

പി.പി. ദിവ്യയും ടി വി പ്രശാന്തനും 65 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം; മാനനഷ്ടക്കേസ് ഫയൽ ചെയ്ത് നവീൻ ബാബുവിന്റെ കുടുംബം

naveen babu

കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യക്കും, ടി വി പ്രശാന്തനും എതിരെ കെ നവീൻ ബാബുവിന്റെ കുടുംബം മാനനഷ്ടക്കേസ് പത്തനംതിട്ട സബ്‌കോടതിയിൽ ഫയൽ ചെയ്തു. നവീൻ ബാബുവിനെ അഴിമതിക്കാരനെന്ന് പൊതുസമൂഹത്തിന് മുന്നിൽ തെറ്റായി ചിത്രീകരിച്ചെന്ന് കുടുംബം ഹർജിയിൽ ചൂണ്ടിക്കാട്ടി. മരണശേഷവും പ്രശാന്തൻ പലതവണ ഇത് ആവർത്തിച്ചു എന്നാണ് ഹർജിയിലെ ആരോപണം.

ഇരുവർക്കും കോടതി നോട്ടീസ് അയച്ചു. ഹർജി അടത്ത മാസം 11ന് പരിഗണിക്കും. 65 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്. 2024 ഒക്ടോബർ 15-നാണ് നവീൻ ബാബുവിനെ കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ കളക്ടറേറ്റിൽ നടന്ന നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കപ്പെടാതെ കടന്നുവരുകയും അപകീർത്തികരമായി പ്രസംഗിക്കുകയും ചെയ്തുവെന്നാണ് ദിവ്യയ്ക്കെതിരായ ആരോപണം.

Ads by Google
Sunday 26 Oct 2025 12.42 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google